PGIM ഇന്ത്യ മ്യൂച്വൽ ഫണ്ട് സമാരംഭിക്കുന്നു PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട്

Spread the love

(ലാർജ് ആന്റ് മിഡ് ക്യാപ് ഫണ്ട് – ലാർജ് ക്യാപ്, മിഡ് ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ എൻഡ് ഇക്വിറ്റി സ്കീം.)

പ്രധാന ആകർഷണങ്ങൾ :

⮚ PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട് ജനുവരി 24, 2024-ന് സബ്‌സ്‌ക്രിപ്‌ഷന് വേണ്ടി തുറക്കുകയും ഫെബ്രുവരി 07, 2024-ന് അവസാനിക്കുകയും ചെയ്യുന്നു.

⮚ PGIM ഇന്ത്യ ലാർജ്, മിഡ് ക്യാപ് ഫണ്ട് നിഫ്റ്റി ലാർജ് മിഡ്‌ക്യാപ് 250 ഇൻഡക്‌സ് TRI (ടോട്ടൽ റിട്ടേൺസ് ഇൻടെക്സ്)- യ്‌ക്കെതിരെ ബെഞ്ച്മാർക്ക് ചെയ്യും.

മുംബൈ, 24 ജനുവരി 2024: PGIM ഇന്ത്യ മ്യൂച്വൽ ഫണ്ട് അതിന്റെ ഓപ്പൺ-എൻഡഡ് PGIM ഇന്ത്യ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ചു.

പ്രധാനമായും ലാർജ് ക്യാപ്, മിഡ് ക്യാപ് ഷെയറുകൾ അടങ്ങുന്ന സജീവമായി കൈകാര്യം ചെയ്യുന്ന ഒരു പോർട്ട്‌ഫോളിയോയിൽ നിന്ന് ഇക്വിറ്റിയും ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളിലെ നിക്ഷേപത്തിലൂടെയും ദീർഘകാല മൂലധന വളർച്ച സൃഷ്ടിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.

“ഇന്ത്യയുടെ വളർച്ചയുടെ കഥയിൽ നിന്ന് പ്രയോജനം നേടുന്ന ഉയർന്ന വളർച്ചയും നല്ല നിലവാരമുള്ള ലാർജ്, മിഡ് ക്യാപ് കമ്പനികളിൽ നിക്ഷേപിക്കുന്നതിന് തുടർച്ചയായ അവസരമുണ്ട്. അത്തരം കമ്പനികൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ മൂലധന-കാര്യക്ഷമമായ രീതിയിൽ ദ്രുതഗതിയിൽ മൂലധനം വളർത്തുന്നത് തുടരാൻ കഴിയും”, PGIM ഇന്ത്യ മ്യൂച്വൽ ഫണ്ട് CIO വിനയ് പഹാഡിയ പറഞ്ഞു.

PGIM ഇന്ത്യ ലാർജ് ആന്റ് മിഡ് ക്യാപ് ഫണ്ട് യഥാക്രമം ലാർജ് ക്യാപ്, മിഡ് ക്യാപ് സ്റ്റോക്കുകളിൽ കുറഞ്ഞത് 35% വീതം നിക്ഷേപിക്കും. മാനേജ്‌മെന്റിന്റെ ഗുണനിലവാരം ഉൾപ്പെടെ ഓരോ സ്റ്റോക്കിന്റെയും അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടോപ്പ്-ഡൌൺ, ബോട്ടം-അപ്പ് പോർട്ട്‌ഫോളിയോ നിർമ്മാണ പ്രക്രിയയുടെ സംയോജനം ഉപയോഗിച്ചാണ് പോർട്ട്‌ഫോളിയോ നിർമ്മിക്കുന്നത്. സെക്ടറുകളിലുടനീളം എക്സ്പോഷർ ഉള്ള ഒരു വൈവിധ്യമാർന്ന പോർട്ട്ഫോളിയോ നിർമ്മിക്കാനാണ് ഫണ്ട് മാനേജർ ലക്ഷ്യമിടുന്നത്. “നല്ല നിലവാരമുള്ളതും ഉയർന്ന വളർച്ചയുള്ളതുമായ കമ്പനികളുടെ ഒരു ശൈലി പിന്തുടരുന്ന പോർട്ട്‌ഫോളിയോകൾ സമീപകാലത്ത് താരതമ്യേന മോശം പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിലെ ഘട്ടത്തിൽ ഈ ശൈലി പിന്തുടരുന്ന നിക്ഷേപകർക്ക് ലാർജ് ആന്റ് മിഡ് ക്യാപ് ഫണ്ടിൽ യൂണിറ്റുകൾ ശേഖരിക്കാൻ ഇത് ആകർഷകമായ അവസരം നൽകുന്നു. ഈ ഫണ്ട് പുതിയ നിക്ഷേപകർക്കും നിലവിലുള്ള നിക്ഷേപകർക്കും അവരുടെ നിലവിലെ പോർട്ട്‌ഫോളിയോയിലെ ഏതെങ്കിലും കോൺസൺട്രേഷൻ റിസ്കുകൾ പുനഃസന്തുലിതമാക്കാനും കുറയ്ക്കാനും അനുയോജ്യമാണ്”, PGIM ഇന്ത്യ മ്യൂച്വൽ ഫണ്ട് CEO അജിത് മേനോൻ ഇപ്രകാരം പറഞ്ഞു.

ഫണ്ടിന്റെ ഇക്വിറ്റി വിഭാഗം വിനയ് പഹാരിയ, ആനന്ദ പദ്മനാഭൻ ആഞ്ജനേയ, ഉത്സവ് മേത്ത എന്നിവർ കൈകാര്യം ചെയ്യും, പുനീത് പാൽ ആണ് ഡെബ്റ്റ് വിഭാഗം കൈകാര്യം ചെയ്യുക. ഓജസ്വി ഖിച്ചയാണ് പദ്ധതിയുടെ വിദേശ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുക.

അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ തുക

● പ്രാരംഭ പർച്ചേസ്/സ്വിച്ച്-ഇൻ – കുറഞ്ഞത് Rs. 5,000/- തുടർന്ന് 1/-രൂപയുടെ ഗുണിതങ്ങളിൽ.

● അധിക വാങ്ങൽ – കുറഞ്ഞത് Rs.1,000/- തുടർന്ന് 1/-രൂപയുടെ ഗുണിതങ്ങളിൽ.

● SIP-കൾക്കായി: ഏറ്റവും കുറഞ്ഞ 5 ഗഡുക്കളും ഓരോ ഇൻസ്റ്റാൾമെൻറ്റിലും ഏറ്റവും കുറഞ്ഞ തുകയും – ഓരോന്നിന്നും Rs.1,000/- വീതം തുടർന്ന് 1/-രൂപയുടെ ഗുണിതങ്ങളിൽ.

എക്സിറ്റ് ലോഡ്:

ലംപ്‌സം/സ്വിച്ച്-ഇൻ/സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP), സിസ്റ്റമാറ്റിക് ട്രാൻസ്‌ഫർ പ്ലാൻ (STP) എന്നിവയിലൂടെ യൂണിറ്റുകൾ വാങ്ങുന്ന ഓരോ തവണയും എക്‌സിറ്റ് ലോഡ് ഇനിപ്പറയുന്നതായിരിക്കും:

● യൂണിറ്റുകൾ അനുവദിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിലുള്ള എക്സിറ്റുകൾക്ക്: 0.50%.

● യൂണിറ്റുകൾ അനുവദിച്ച തീയതി മുതൽ 90 ദിവസത്തിനപ്പുറമുള്ള എക്സിറ്റുകൾക്ക്: ഒന്നും ബാധകമല്ല

അലോട്ട്‌മെന്റ് തീയതി മുതൽ 5 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുടർച്ചയായ വിൽപ്പനയ്‌ക്കും റീപർച്ചേസിനും ഫണ്ട് വീണ്ടും തുറക്കുന്നു.

SUCHITRA AYARE

 

Author

Leave a Reply

Your email address will not be published. Required fields are marked *