ഗോവയിലെ കാണാക്കാഴ്ചകളുമായി നാഷനല്‍ ജ്യോഗ്രഫിക് പരമ്പര

Spread the love

കൊച്ചി: ഗോവയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമായ ബീച്ചുകള്‍ക്കുമപ്പുറം അധികമാരും അറിയാത്ത മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളേയും സാഹസിക വിനോദങ്ങളേയും സംസ്ഥാനത്തിന്റെ സമ്പന്ന പൈതൃകങ്ങളേയും അവതരിപ്പിക്കുന്ന പ്രത്യേക ഡോക്യൂമെന്ററി പരമ്പര നാഷനല്‍ ജ്യോഗ്രഫി സംപ്രേഷണം ചെയ്തു തുടങ്ങി. പോസ്റ്റ്കാര്‍ഡ് ഫ്രം ഗോവ എന്ന പേരില്‍ നാലു ഭാഗങ്ങളാണായാണ് ഈ പരമ്പര. പ്രമുഖ സാഹസിക കായിക താരവും വൈല്‍ഡ് ലൈഫ് ഫിലിംമേക്കറുമായ മലയ്ക്ക വാസ് ആണ് ഈ പരമ്പരയുടെ മുഖ്യ അവതാരക. സാഹസിക കേന്ദ്രങ്ങള്‍, വന്യജീവി സങ്കേതം, ഭക്ഷ്യവിഭവങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് ഈ പരമ്പര ചിത്രീകരിച്ചിട്ടുള്ളത്. പ്രേക്ഷകര്‍ക്ക് മലയ്ക്ക വാസിനൊപ്പം ഗോവ എക്സ്പ്ലോര്‍ ചെയ്യാം. അവരുടെ ത്രില്ലടിപ്പിക്കുന്ന സാഹസിക പ്രകടനങ്ങളും കാണാം. ഇന്ത്യയില്‍ നാഷനല്‍ ജ്യോഗ്രഫിക് ചാനലില്‍ രാത്രി എട്ടു മണിക്കാണ് പോസ്റ്റ്കാര്‍ഡ് ഫ്രം ഗോവ സംപ്രേഷണം ചെയ്യുന്നത്.

Antony PW,

Author

Leave a Reply

Your email address will not be published. Required fields are marked *