ഞാന്‍ ചിരിക്കണോ, മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ? പ്രതിപക്ഷ നേതാവ്

Spread the love

നിയമസഭയില്‍ നിലമ്പൂര്‍ എം.എല്‍.എ ഉന്നയിച്ച ആരോപണത്തിന് പ്രതിപക്ഷ നേതാവിന്റെ മറുപടി.

ഞാന്‍ ചിരിക്കണോ, മുഖ്യമന്ത്രിയുടെ ഗതികേട് ഓര്‍ത്ത് കരയണോ? മുഖ്യമന്ത്രി ഇങ്ങനെ പരിഹാസപാത്രമാകണോ? ആരോപണം ഉന്നയിച്ച ആളില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല

കെ റെയില്‍ വന്നിരുന്നെങ്കില്‍ കേരളത്തിലെ ഐ.ടി രംഗം കുതിച്ചുയരുകയും ഹൈദരാബാദിലെയും ബംഗളുരുവിലെയും ഐ.ടി ബിസിനസ് തകര്‍ന്നു പോകുമെന്നും കേരളത്തില്‍ നിന്നും ഓരാളെ പോലും ജോലിക്ക് കിട്ടില്ലായിരുന്നു. 2050 ആകുമ്പോള്‍ കമ്പനികള്‍ പൂട്ടിപ്പോകുമെന്ന് മനസിലാക്കിയ ഐ.ടി കമ്പനിക്കാര്‍ പ്രതിപക്ഷ നേതാവിന് 150 കോടി രൂപ നല്‍കിയെന്നാണ് ആരോപണം. ആ പണം മത്സ്യ ലോറിയില്‍ ചാവക്കാട് എത്തിച്ച് അവിടെ നിന്നും ആംബുലന്‍സില്‍ കൊണ്ടു പോയെന്നും അവിടെ നിന്നും ബെംഗളുരുവിലേക്ക് കൊണ്ടു പോയെന്നുമാണ് പറഞ്ഞത്. അത് എങ്ങനെ കൊണ്ട് പോയതെന്ന് പറഞ്ഞിട്ടില്ല.

ഞാന്‍ എന്താണ് പറയേണ്ടത്? ചിരിക്കണോ അതോ നിങ്ങളുടെ ഗതികേട് ഓര്‍ത്ത് കരയണോ? ആരോപണം ഉന്നയിച്ച ആളെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. ഇതില്‍ കൂടുതലൊന്നും അയാളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ നേതാവല്ലെ? സി.പിഎം പാര്‍ട്ടിയുടെ ലീഡര്‍ അല്ലേ? ഇത്തരം ഒരു ആരോപണം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവാദം കൊടുത്തതില്‍ നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു. നിങ്ങള്‍ ഇങ്ങനെ പരിഹാസപാത്രമാകണോ? ഈ ആരോപണം നിയമസഭ രേഖകളില്‍ കിടക്കട്ടെ. അത് നീക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഇങ്ങനെയുള്ള ആള്‍ക്കാരും ഈ നിയമസഭയില്‍ ഉണ്ടായിരുന്നെന്ന് വരാനിരിക്കുന്ന തലമുറ അറിയട്ടെ. പക്ഷെ മുന്‍കൂട്ടി നല്‍കിയ നോട്ടീസില്‍ പറയാതെ സഭയില്‍ ഇല്ലാത്തെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അത് ശരിയല്ല. കെ.സി വേണുഗോപാലിന് എതിരായ ആരോപണം സഭാ രേഖകളില്‍ നിന്നും നീക്കണം.

ഈ ആരോപണത്തിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടത്. പ്രതിപക്ഷം മുഖ്യമന്ത്രിയെ കുറിച്ച് ആരോപണം ഉന്നയിക്കുമെന്ന് ഓര്‍ത്താണോ ഇങ്ങനെപറയിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *