പ്രതിപക്ഷ നേതാക്കള്‍ നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം

Spread the love

പി.കെ കുഞ്ഞാലിക്കുട്ടി  (പ്രതിപക്ഷ ഉപനോതാവ്)

എല്ലാ തവണത്തേതും പോലും ഇത്തവണത്തെ ബജറ്റ് അവതരണത്തില്‍ വലിയ കയ്യടിയൊന്നും ഉണ്ടായില്ല. നിലവിലെ ദയനീയ സാമ്പത്തിക സ്ഥതിയില്‍ ധനമന്ത്രി എന്തെങ്കിലും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുമോയെന്നാണ് എല്ലാവരും നോക്കിയിരുന്നത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുണ്ടായത്. മാസങ്ങളായി കുടിശിക നിലനില്‍ക്കുന്ന പദ്ധതികളിലാണ് വീണ്ടും പ്രഖ്യാപനങ്ങള്‍ നടത്തിയത്. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുടരുമെന്നും കൂടുതല്‍ താഴോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനമാണ് ബജറ്റ്.

മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്)

ഗുരുതരമായ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ നിരാശാജനകമായിരുന്നു. കാര്‍ഷികോത്പനങ്ങളുടെ വിലത്തകര്‍ച്ചയില്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന കാലമായിട്ടും കൃഷിക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍

ഒന്നും പറഞ്ഞിട്ടില്ല. നെല്ല് സംഭരണത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായി. ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല. 300 രൂപ അടിസ്ഥാന വിലയായി പ്രഖ്യാപിക്കുമെന്നാണ് റബര്‍ കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പത്ത് രൂപയുടെ വര്‍ധവാണ് പ്രഖ്യാപിച്ചത്. ഇത് ശുദ്ധ തട്ടിപ്പാണ്. നിലവില്‍ 165 രൂപയാണ് മാര്‍ക്കറ്റ് വില. അതുകൊണ്ടാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും കര്‍ഷകര്‍ തയാറാകാത്തത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ക്കറ്റില്‍ 70-80 രൂപ വിലയുള്ളപ്പോഴാണ് 180 രൂപ പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സമീപനമാണ് ബജറ്റില്‍ സ്വീകരിച്ചത്. എല്ലാ രംഗത്തും ഒരു പ്രതീക്ഷയും നല്‍കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *