സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് ക്വാട്ടാ നിയമനങ്ങള്‍ക്കായി നിലവില്‍ രൂപം കൊടുത്തിട്ടുള്ള മാനഃദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്നും ഇതുമൂലം അര്‍ഹതപ്പെട്ട നിരവധി സ്പോര്‍ട്സ് താരങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനം ലഭിക്കാതെ പോകുകയാണെന്നും കെ.പി.സി.സിയുടെ കായിക വിഭാഗമായ ”ദേശീയ കായികവേദി” സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെടുന്നു. ഇതുസംബന്ധിച്ച് ഓരോ സ്പോര്‍ട്സ് ക്വാട്ട നിയമനം കഴിയുമ്പോഴും നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. ഈ സാഹചര്യത്തില്‍ അശാസ്ത്രീയ മാനഃദണ്ഡങ്ങള്‍ സത്വരം പരിഷ്‌കരിക്കുന്നതിന് അടിയന്തിര നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും
ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ
ഭവനില്‍ കായികവേദിയുടെ യോഗത്തില്‍ കായികവേദി സംസ്ഥാന അധ്യക്ഷന്‍ എസ്.നജുമുദ്ദീന്‍ അധ്യക്ഷത വഹിക്കുകയും കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. ഈ വര്‍ഷം മുതല്‍ പുതുതായി സംസ്ഥാനത്തെ മികച്ച പുരുഷ/വനിതാ കായികതാരങ്ങള്‍ക്കും മികച്ച മാധ്യമസ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍മാര്‍ക്കും അവാര്‍ഡുകള്‍ നല്‍കുവാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.ശ്രീകുമാര്‍,
ഡോ.സണ്ണി.നി.സക്കറിയ, വി.എന്‍.പ്രസാദ്, സന്തോഷ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.