മലയാളം മിഷൻ ബിസി ചാപ്റ്റർ പ്രവേശനോത്സവം വെള്ളിയാഴ്ച : ജോസഫ് ജോണ്‍ കാല്‍ഗറി

Spread the love

കൊളംബിയ : മലയാളം മിഷൻ ക്ലാസുകൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിക്കുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിലെ മേഖലകളായ സുറിയുടെയും വിക്ടോറിയയുടെയും സംയുക്ത ഉത്ഘാടനം 2024 ഫെബ്രുവരി മാസം ഒൻപതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 06.30 മണി (PST), മുതൽ നടത്തപെടുന്നതാണ്. സുറിയിൽ ഓർഗനൈസഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM-BC) ബിസിയുടെയും വിക്ടോറിയയിൽ ഐലൻഡ് ടസ്‌കേഴ്‌സ് സ്പോർട്സ് & റീക്രീഷൻ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഘ്യത്തിലാണ് ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നത്.

അന്നേ ദിവസത്തെ പരുപാടിയിൽ Dr. എ പി സുകുമാർ ( പ്രൊഫഷണൽ എഞ്ചിനീയർ, എഴുത്തുകാരൻ – വാൻകൂവർ ) അധ്യക്ഷത വഹിക്കുന്നതും മലയാളം മിഷൻ ഡിറക്ടറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കട ഉത്ഘാടനം നിർവഹിക്കുന്നതും രവി പാർമർ (MLA- Langford- Juan de Fuca), വിനോദ് വൈശാഖി (രജിസ്ട്രാർ, മലയാളം മിഷൻ, കവി), സാജു കൊമ്പൻ (മലയാളം മിഷൻ കോർഡിനേറ്റർ), സതീഷ് കുമാർ ടി (ഭാഷാധ്യാപകൻ, മലയാളം മിഷൻ), റഫീഖ് സുലൈമാൻ (പ്രസിഡന്റ് MCAC കാൽഗറി), ഷാഹിദ റഫീഖ് (കവയത്രി കാൽഗറി), ജോസഫ് ജോൺ (മലയാളം മിഷൻ കാനഡ കോഓർഡിനേറ്റർ) എന്നിവർ ആശംസകൾ അറിയിക്കുന്നതുമാണ്.

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്കാരിക കാര്യ വകുപ്പിന് കീഴിൽ കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.

മലയാളികളെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന കണ്ണിയാണ് മലയാള ഭാഷ. മാതൃഭാഷ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വളരെയധികം കുട്ടികളും രക്ഷിതാക്കളും താല്പര്യത്തോടെ മുന്നോട്ടു വരുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ക്ലാസ്സുകളെക്കുറിച്ചു അറിയുവാനായും പങ്കെടുക്കുവാനായും [email protected] എന്ന ഈമെയിലിൽ ബിസി ചാപ്റ്ററിനെ ബന്ധപ്പെടാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *