1)സംസ്കൃത സർവ്വകലാശാലയിൽ സൗജന്യ പി.എസ്. സി. പരീക്ഷ പരിശീലനം.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ഭാഗമായി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഈ വർഷം നടക്കുന്ന എൽ ഡി ക്ലാർക്ക്/ലാസ്റ്റ് ഗ്രേഡ് പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏകദേശം 30 ദിവസം നീണ്ട് നിൽക്കുന്ന സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലന പരിപാടി ഫെബ്രുവരി 15ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9605837929, 9496108097, 9995078152, 6238551708.
2) പ്രൊഫ. സ്കറിയ സക്കറിയ സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്കാരിക പഠന മേഖലയിലെ മികച്ച ഗ്രന്ഥത്തിന് അവാർഡ് നൽകുവാൻ സർവ്വകലാശാല തീരുമാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്. 40 വയസ്സിൽ താഴെയുളളവരുടെ രചനകളാണ് അവാർഡിന് പരിഗണിക്കുക. 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് അയയ്ക്കേണ്ടത്. പഠന ഗ്രന്ഥത്തിന്റെ ഒരു കോപ്പിയാണ് അവാർഡിനായി അയയ്ക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 29. അയയ്ക്കേണ്ട വിലാസംഃ രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി – 683574.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075
—