മദ്രാസ് ഐഐടിയിൽ പൂർവ്വ വിദ്യാർത്ഥി, സിഎസ്ആർ പങ്കാളിത്തത്തിൽ ബിടെക് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Spread the love

കൊച്ചി: പൂർവ്വവിദ്യാർത്ഥികളും സിഎസ്ആർ പങ്കാളികളും കൈകോർത്ത് മദ്രാസ് ഐഐടിയിൽ യോഗ്യരായ ബിടെക് വിദ്യാർത്ഥികൾക്ക് മെറിറ്റ് കം മീൻസ് (എംസിഎം) സ്‌കോളർഷിപ്പ് നൽകും. തുടർച്ചയായ രണ്ട് വർഷങ്ങളിൽ വാർഷിക വരുമാനം 5 ലക്ഷം രൂപ വരെയുള്ള ബി-ടെക്
വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത. സ്റ്റുഡന്‍റ് സ്കോളർഷിപ്പുകൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളും കോർപ്പറേറ്റുകളും നടത്തിയ ശ്രമങ്ങൾ ഫലം കണ്ട സാഹചര്യത്തിൽ, വരും വർഷങ്ങളിൽ യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ ട്യൂഷൻ ഫീസ് കവറേജും ഉറപ്പാക്കാൻ തീരുമാനം.

മദ്രാസ് ഐഐടിയും കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിദ്യാർത്ഥികൾക്ക് നൽകുന്ന വിവിധ സ്‍കോളർഷിപ്പ് സഹായങ്ങൾക്ക് പുറമെയാണ് എംസിഎം. എസ് സി/ എസ് ടി വിദ്യാർത്ഥികളെ വരുമാന പരിഗണന കൂടാതെ ട്യൂഷൻ ഫീസ് അടയ്ക്കുന്നതിൽ നിന്ന് നീലവിൽ ഒഴിവാക്കിയിട്ടുമുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് കഴിയുന്നത്ര സാമ്പത്തിക സഹായം ലഭ്യമാക്കാൻ പരമാവധി
ശ്രമിക്കാറുണ്ടെന്നും എംസിഎം സ്‌കോളർഷിപ്പ് സാധ്യമാക്കുന്നതിൽ സഹകരിച്ചവരോട് നന്ദിയുണ്ടെന്നും മദ്രാസ് ഐഐടി ഡയറക്‌ടർ പ്രൊഫ. വി കാമകോടി പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ 495 വിദ്യാർത്ഥികൾക്കായി 3.30 കോടി രൂപയാണ് എംസിഎം സ്കോളർഷിപ്പായി നൽകുക. 66,667 രൂപയുടെ സ്‍കോളർഷിപ്പ് ഓരോ അക്കാഡമിക് വർഷത്തിലെയും രണ്ട് സെമസ്റ്ററുകളിൽ ഓരോന്നിലും പകുതി വീതം ലഭ്യമാകും.

aishwarya’

Author

Leave a Reply

Your email address will not be published. Required fields are marked *