9 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിലിൽ മരിച്ചതായി പോലീസ്

Spread the love

മക്കിന്നി (ടെക്‌സസ്)  : കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി ഫെബ്രുവരി 6 നു .മക്കിന്നി പോലീസ് അറിയിച്ചു.

ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിൽ മുറിയിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കോളിൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ഉടൻ തന്നെ മക്കിന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മാസത്തിന് ശേഷം ജനുവരി 20 ന് അദ്ദേഹം മരിച്ചു.

2023 ജനുവരിയിൽ സുബ്രഹ്മണ്യൻ തൻ്റെ മകൻ നാനിറ്റിൻ പൊന്നഴകനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു.

പിന്നീട് ഗാരേജിൽ അബോധാവസ്ഥയിൽ രക്തം വാർന്നു കിടക്കുന്ന മകനെ ഭാര്യ കണ്ടെത്തി. സഹായത്തിനായി അവർ അയൽവാസിയുടെ വീട്ടിലേക്ക് ഓടി.സ്വയം വരുത്തിയ മുറിവുകൾ കാരണം ആശുപത്രിയിൽ ഒരാഴ്ച ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. അയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് ദൃശ്യമായ പാടുകളും തുന്നലുകളും ഉണ്ടായിരുന്നു.

ഒരു പോലീസ് രേഖ പ്രകാരം, സുബ്രഹ്മണ്യൻ ഭാര്യ അന്വേഷകരോട് താൻ വിഷാദത്തിലായിരുന്നുവെന്നും “അവർ മൂന്ന് പേരും മരിക്കുമെന്ന് താൻ വിശ്വസിച്ചിരുന്നു” എന്ന് ഒന്നിലധികം തവണ പറഞ്ഞതായി പറഞ്ഞു.

കൊലപാതകക്കുറ്റത്തിന് കോളിൻ കൗണ്ടി ജയിലിൽ കഴിയുകയായിരുന്നു സുബ്രഹ്മണ്യൻ. ഇയാളുടെ വിചാരണ ഈ മാസം തുടങ്ങാനിരിക്കെയാണ് മരണവിവരം പോലീസ് പുറത്തുവിട്ടിരിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *