താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം

Spread the love

മലപ്പുറം :  താനൂർ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. 40 ലക്ഷം രൂപ എം.എൽ.എ ഫണ്ടും 30 ലക്ഷം രൂപ എന്‍ യു എച്ച് എം ഫണ്ടുമടക്കം 70 ലക്ഷം രൂപ ചെലവിൽ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ സ്വാഗതം പറഞ്ഞു.
താനൂർ അർബൻ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. വി നിതീഷ് പദ്ധതി വിശദീകരിച്ചു. മുൻ വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ, സംഘാടകസമിതി കെ എൻ ജനചന്ദ്രൻ, വിവിധ ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *