ഗൗരവ് അറോറ-ചീഫ്, അണ്ടര്‍ റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് പ്രോപ്പര്‍ട്ടി ആന്‍ഡ് ക്വാഷ്വാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ കാലത്ത് എല്ലാ വ്യവസായങ്ങളും പ്രവര്‍ത്തന രീതികള്‍ പുനര്‍വിചിന്തനം ചെയ്യുന്നു. ഇന്‍ഷുറന്‍സ് പ്രകൃയ എളുപ്പവും കാര്യക്ഷമമാക്കുന്നതിന് ഇന്‍ഷുറന്‍സ് മേഖലയും അതിനൊത്ത് പ്രവര്‍ത്തിക്കുന്നു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ മികച്ച സമ്പ്രദായങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നതിനും നൂതന പരിഷ്‌കാരങ്ങളും സംരംഭങ്ങളും സ്വീകരിക്കുന്നതില്‍ എന്നും മുന്നിലാണ് മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് ദാതാവായ ഐസിഐസിഐ ലൊംബാര്‍ഡ്. സുതാര്യവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ പ്രതിബദ്ധതയോടെ, മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കിക്കൊണ്ട് റെഗുലേഷന്‍സ് പിന്തുടര്‍ന്ന് ഡിജിറ്റൈസേഷന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇന്‍ഷുറന്‍സ് പ്രക്രിയ കാര്യക്ഷമവും ഉപഭോക്താക്കള്‍ക്ക് പ്രാപ്യമാകുന്നതുമാക്കി. റിസ്‌ക് മാനേജുമെന്റിലും പ്രവര്‍ത്തനചട്ടക്കൂടിലും ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഏറ്റവും പുതിയ റെഗുലേറ്ററി മാര്‍ഗനിര്‍ദേശങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. ഉത്തരവാദിത്തമുള്ള അണ്ടര്‍റൈറ്റിങിനും ക്ലെയിം തീര്‍പ്പാക്കല്‍ രീതികള്‍ക്കും നല്‍കുന്ന ഊന്നല്‍ ഉപഭോക്തൃ വിശ്വാസത്തിലുള്ള പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. റെഗുലേറ്ററി പരിഷ്‌കാരങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിലൂടെ ഐസിഐസിഐ ലൊംബാര്‍ഡ്, ഉയര്‍ന്ന വ്യവസായ നിലവാരം നിലനിര്‍ത്തുന്നു. വിപണിയില്‍ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍ഷുറന്‍സ് ദാതാവെന്ന നിലയിലുള്ള അതിന്റെ സ്ഥാനം പ്രകടമാക്കുന്നു.
ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ഫയല്‍ ചെയ്യുന്നതിന് ന്യായമായ തുക പേപ്പര്‍വര്‍ക്കുകള്‍ക്ക് സാധാരണയായി വേണ്ടിവരുന്നു. ദൈര്‍ഘ്യമേറിയ പ്രക്രിയയും ആവശ്യമാണ്. എന്നിരുന്നാലും ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഡിജിറ്റല്‍ സംവിധാനം ഈ രീതിയെ സമൂലമായി പരിഷ്‌കരിച്ചു. പോളിസി ഉടമകള്‍ക്ക് സ്മര്‍ട്‌ഫോണിലോ കമ്പ്യൂട്ടറിലോ ഏതാനും ക്ലിക്കുകളിലൂടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യാന്‍ അത് ഞങ്ങളെ പ്രാപ്തരാക്കുന്നു. 5.6 ദശലക്ഷം ഡൗണ്‍ലോഡുകളുള്ള ഏജജാലക ഡിജിറ്റല്‍ സൊലൂഷന്‍ ആപ്പായ ‘IL TakeCare’ ആപ്പ് ഞങ്ങളുടെ സാങ്കേതിക പുരോഗതിലുടെ പ്രധാന ഉദാഹരണമാണ്. 24X7 സേവനം പ്രദാനം ചെയ്യുന്നു. പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഉപഭോക്തൃ സൗഹൃദ സംവിധാനത്തിലൂടെ ലഭിക്കുന്നു. മറ്റ് സേവനങ്ങളായ ‘InstaSpect’ ഈ മേഖലയില്‍തന്നെ പുതിയതാണ്. സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ സമീപനമാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ഈ സേവനങ്ങള്‍ ഉപഭോക്തൃസേവനത്തിന്റെ മികച്ച ഉദാഹരണമാണ്. തടസ്സമില്ലാത്തതും കാര്യക്ഷമവുമായ ക്ലെയിം സെറ്റില്‍മന്റ് പ്രക്രിയക്കുള്ള ഞങ്ങളുടെ സമര്‍പ്പണത്തിന് ഇത് അടിവരയിടുന്നു. മാത്രമല്ല, സാങ്കേതിക വിദ്യയുടെ കാര്യക്ഷമമായ ഉപയോഗം ക്ലെയിം തീര്‍പ്പാക്കല്‍ മികച്ചരീതിയില്‍ നടത്താന്‍ ഉപകരിക്കുന്നു.
സുതാര്യതയിലും പ്രതികരണ സംവിധാനത്തിലും ഊന്നല്‍ നല്‍കുന്നതാണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഡിജിറ്റല്‍ ക്ലെയിം തീര്‍പ്പാക്കല്‍ പ്രക്രിയ. പോളിസി ഉടമകള്‍ക്ക് സമയാസമയങ്ങളില്‍ ക്ലെയിമുകളുടെ അപ്‌ഡേറ്റുകള്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ പ്രക്രിയയില്‍ സുരക്ഷ അതിപ്രധാനമാണ്. പ്രത്യേകിച്ചും സെന്‍സിറ്റീവ് ഇന്‍ഷുറന്‍സ് ഡാറ്റ കൈകാര്യം ചെയ്യുമ്പോള്‍. പോളിസി ഉടമകളുടെ വിവരങ്ങള്‍ പരിരക്ഷിക്കുന്നതിന് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഞങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഡാറ്റ സുരക്ഷയോടുള്ള ഈ പ്രതിബദ്ധത പോളിസി ഉടമകള്‍ക്ക് ആത്മവിശ്വാസത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് പ്രാപ്തമാക്കുന്നു. ഈ സുതാര്യത വിശ്വസം വളര്‍ത്തുകയും പ്രക്രിയയുടെ വിവരങ്ങളെല്ലാം മികച്ചരീതിയില്‍ അറിയാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്നു.
ഭാവിക്ക് അനുയോജ്യമായ സമീപനം
ഭാവിയെക്കൂടി കണക്കിലെടുത്താണ് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഡിജിറ്റല്‍ മോട്ടോര്‍ ക്ലെയിം സംവിധാനം ഒരുക്കിയിട്ടുള്ളത്. സാങ്കേതിക വിദ്യയിലും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതും ലക്ഷ്യമിട്ട് കമ്പനി തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നു. സാങ്കേതിക വിദ്യ വികസിക്കുമ്പോള്‍ പോളിസി ഉടമകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ പ്രക്രിയകളുടെ പ്രയോജനം ലഭിക്കുമെന്ന് ഈ സമീപനം ഉറപ്പാക്കുന്നു. നൂതന സാങ്കിതിക സംവിധാനമായ ‘ക്ലൗഡ് കോളിങ്’ ഫീച്ചര്‍ അടുത്തയിടെ നടപ്പാക്കി. മോട്ടോര്‍ ക്ലെയിം പ്രക്രിയയില്‍ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിച്ച് ക്ലെയിം തീര്‍പ്പാക്കല്‍ വേഗത്തിലാക്കി, മൂല്യവത്തായ വികസിത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് സവിശേഷമായ ഈ രൂപകല്പന.
ക്ലെയിമുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും പരിഹരിക്കപ്പെടുന്നുവെന്നുമുള്ള മാതൃകാരീതിയാണ് ‘ക്ലൗഡ് കോളിങ്’ അവതരിപ്പിക്കുന്നത്. പരമ്പരാഗത പ്രക്രിയയില്‍, കസ്റ്റമര്‍ സര്‍വീസ് മാനേജറും(സിഎംഎസ്) ഉപഭോക്താവും തമ്മില്‍ ഒന്നിലധികം ടെലഫോണ്‍ ആശയ വിനിമയങ്ങള്‍ ആവശ്യമായി വരുന്നു. ഇത് കാലതാമസത്തിനും കാര്യക്ഷമതാ കുറവിനും കാരണമാകുന്നു. ഈ വെല്ലുവിളി തിരിച്ചറിഞ്ഞ്, തടസ്സങ്ങളില്ലാത്തതും കാര്യക്ഷമവുമായ ആശയവിനിമയത്തിനായി ഒരു സമര്‍പ്പിത വര്‍ച്വല്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കളും ക്ലെയിം മാനേജര്‍മാരെയും കോര്‍ത്തിണക്കുന്നു. ഈ അതുല്യമായ സവിശേഷത ക്ലെയിം പ്രക്രിയ സുഗമവും സുതാര്യവും മികച്ചതുമാക്കുന്നു. ഇത് ഉപഭോക്തൃ സംതൃപ്തി ഗണ്യമായി വര്‍ധിപ്പിക്കുന്നു.
ഈ നവീകരണത്തിന്റെ ഗുണങ്ങള്‍ ബഹുമുഖമാണ്. ഇത് മുഴുവന്‍ ക്ലെയിം ലൈഫ് സൈക്കിളിനെയും സഹായിക്കുന്നു. ആശയവിനിമയം എളുപ്പമാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് അവരുടെ കസ്റ്റമര്‍ സര്‍വീസ് മാനേജരില്‍ എത്താന്‍ ഒരൊറ്റ കോണ്ടാക്ട് പോയന്റ് ലഭിക്കുന്നു. കോള്‍ കണക്ടിവിറ്റി സുഗമമാക്കുന്നു. സമഗ്രമായ കോള്‍ ട്രാക്കിങ് പ്ലാറ്റ്‌ഫോം സുതാര്യവും അതോടൊപ്പം ഉത്തരവാദിത്തവും വര്‍ധിപ്പിക്കുന്നു. അനുയോജ്യമായ മാനേജരിലേയ്ക്ക് റീടഡയറക്ട് ചെയ്യുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭിക്കുന്നു. കോള്‍ റെക്കോഡിങും നടക്കുന്നു. വിശകലനത്തിനായി ഡാറ്റ ലഭ്യമാക്കുന്നു. ഇതെല്ലാം ഉപഭോക്തൃ ഇടപെടലുകളില്‍ തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍ സാധ്യമാക്കുന്നു. ‘ക്ലൗഡ് കോളിങ്’ ഫീച്ചര്‍ ഇതിനകം നാല് ലക്ഷത്തിലധികം ഉപഭോക്താക്കളെ ബന്ധിപ്പിച്ചുകഴിഞ്ഞു. പിന്തുണയും സഹായവും ഉടനടി നല്‍കുകയും മോട്ടോര്‍ക്ലെയിം പ്രൊസസുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട 95 ശതമാനം ഉപഭോക്താക്കളുടെ ചോദ്യങ്ങളും പരിഹരിക്കുകയും ചെയ്തു.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഡിജിറ്റല്‍ ക്ലെയിം പ്രക്രിയ ഉപഭോക്തൃ സംതൃപ്തിക്കും നൂതനത്വത്തിനും വേണ്ടിയുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ തെളിവാണ്. ക്ലെയിമിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നതിലൂടെ ഇന്‍ഷുറന്‍സ് ലളിതമാക്കുകമാത്രമല്ല, വ്യവസായത്തില്‍ ഉയര്‍ന്ന നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ സാധ്യതകള്‍ വര്‍ധിക്കുമ്പോള്‍ ഒരു സമയം ഒരു ഡിജിറ്റല്‍ ക്ലെയിം പുനക്രമീകരിച്ചുകൊണ്ട് മികച്ച ഇന്‍ഷുറന്‍സ് സേവനം നല്‍കുന്നതില്‍ ഞങ്ങള്‍ മുന്‍പന്തിയില്‍തന്നെ തുടരുന്നു.
ഉദ്ധരണി: ഗൗരവ് അറോറ-ചീഫ്, അണ്ടര്‍ റൈറ്റിങ് ആന്‍ഡ് ക്ലെയിംസ് ആന്‍ഡ് പ്രോപ്പര്‍ട്ടി ആന്‍ഡ് ക്വാഷ്വാലിറ്റി, ഐസിഐസിഐ ലൊംബാര്‍ഡ്.
” ഈവര്‍ഷത്തെ ‘ക്ലെയിംസ് ഇനീഷ്യേറ്റീവ് ഓഫ് ദി ഇയര്‍-മോട്ടോര്‍’ പുരസ്‌കാരം ലഭിച്ചതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഈ അവാര്‍ഡ് നല്‍കിയതിന്, ഇന്‍ഷുറന്‍സ് ഏഷ്യ അവാര്‍ഡ് 2023-ജൂറിക്ക് നന്ദി അറിയിക്കട്ടെ. ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങള്‍ക്കായുള്ള നവീകരണത്തിന് ഞങ്ങളുടെ ടീമിന്റെ പരിശ്രമത്തിന്റെ സാക്ഷ്യമാണിത്. ലോജിസ്റ്റിക് വെല്ലുവിളിയെ നേരിടാന്‍ മാത്രമല്ല, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കൊപ്പംനിന്ന് അവര്‍ക്ക് മികച്ച അനുഭവം നല്‍കാനും ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇന്ത്യയിലെ മുന്‍നിര സ്വകാര്യ കമ്പനിയെന്ന നിലയില്‍, ഉപഭോക്താക്കളെ സേവിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനുമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ നൂതനമായ പരിഹാരങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു”
SUCHITRA AYARE