ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ജിഹ്വയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ക്വീൻസിൽ ഹെൽത് ഫെയർ നടത്തുന്നു. അടിസ്ഥാന ആരോഗ്യ അവലോകനം നടത്തി ആരോഗ്യ പരിപാലനത്തിനും മെച്ചപ്പെടുത്തലിനും ശുപാർശ ചെയ്യുകയാണ് ലക്‌ഷ്യം. ഹെൽത് സ്ക്രീനിങ്, ഡയബെറ്റിസ് സ്ക്രീനിങ്, ബ്ലഡ് പ്രെഷർ നിരീക്ഷണം, ഹെൽത് എജുക്കേഷൻ എന്നിവയാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐനാനിയുടെ പ്രവർത്തന മേഖലകളിൽ ആരോഗ്യപരമായി ആവശ്യമായ പ്രദേശങ്ങളിൽ കമ്മ്യൂണിറ്റി സേവനം നൽകുകയെന്ന ലക്ഷ്യങ്ങളിൽ ഒന്നാണ് ഈ ശ്രമത്തിനു പിന്നിൽ.
ഐനാനിയുടെ അഡ്വാൻസ്‌ഡ് പ്രാക്ടീസ് നേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഹെൽത് ഫെയർ ഫെബ്രുവരി പതിനെട്ടാം തിയതി ഞായറാഴ്ച രാവിലെ പതിനൊന്നു മുതൽ രണ്ടു വരെയായിരിക്കും നടക്കുക. സ്ഥലം: 222-28 95 സ്ട്രീറ്റ്, ബ്രാഡോക്, ക്വീൻസ് (ഗുരുദ്വാര). ഐനാനിയുടെ ഈ സൗജന്യ പൊതു സേവനം ആവശ്യമായ എല്ലാവര്ക്കും സ്വാഗതമെന്നു അഡ്വാൻസ്‌ഡ് പ്രാക്ടീസ് നേഴ്സ് ഫോറം ചെയറും അക്യുട്ട് കെയർ നഴ്സ് പ്രാക്റ്റേഷനറുമായ സിനി വർഗീസ് അറിയിക്കുന്നു. ബന്ധപ്പെട്ട വിവരങ്ങൾക്ക് പ്രസിഡന്റ് ഡോ. അന്നാ ജോർജ് (646.732.6143), സിനി വർഗീസ് (646.423.6383), ശബ്നം പ്രീത് കൗർ (929.231.4994).