ഇന്നൊവേഷന്‍ തീമില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീം.
പ്രധാന വസ്തുതകള്‍:
* നിക്ഷേപ ആശയത്തോടെ യോജിച്ച ബിസിനസ് മോഡലുകളോടൊപ്പം നൂതനമായ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ നല്‍കുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നു.
* ഇന്ത്യയുടെ വളര്‍ച്ചയോടൊപ്പം മുന്നേറാന്‍
നൂതനമായ ആശയങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഈ ഫണ്ട്.
* 2024 ഫെബ്രുവരി 14ന് ആരംഭിച്ച് 2024 ഫെബ്രുവരി 28ന് എന്‍എഫ്ഒ അവസാനിക്കും.
മുംബൈ : 14 ഫെബ്രുവരി 2024: ബറോഡ പിഎന്‍പി പാരിബാസ് മ്യൂച്വല്‍ ഫണ്ട്, ഇന്നൊവേഷന്‍ തീമില്‍ നിക്ഷേപിക്കുന്ന ഒപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമായ ബിഎന്‍പി പാരിബാസ് ഇന്നൊവേഷന്‍ ഫണ്ട് എന്‍എഫ്ഒ പ്രഖ്യാപിച്ചു. നൂതന ആശയങ്ങളുള്ള കമ്പനികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ഫണ്ട് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. പുതിയ ഫണ്ട് ഓഫര്‍(എന്‍എഫ്ഒ) 2024 ഫെബ്രുവരി 14ന് ആരംഭിച്ച് 2024 ഫെബ്രുവരി 28ന് അവസാനിക്കും.
സാങ്കേതിക വിദ്യയേക്കാള്‍ ഉന്നതമായ പദമാണ് ഇന്നൊവേഷന്‍. എല്ലാ മേഖലയിലും പുതുമകള്‍ കണ്ടെത്താനാകും. ഇന്ത്യയുടെ ഇന്നൊവേഷന്‍ ചക്രവാളം മുന്നേറ്റത്തിന്റെ പാതയിലാണ്. പ്രതിശീര്‍ഷ ജിഡിപിയുടെ വര്‍ധന, മാറുന്ന ഉപഭോക്തൃശീലങ്ങള്‍, വളര്‍ന്നുവരുന്ന യുവനജസംഖ്യ, ഉപഭോക്തൃ മുന്‍ഗണനകളിലെ വ്യതിയാനം, സര്‍ക്കാരിന്റെ മുന്നേറ്റം, ഹരിത സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റം, വ്യാപകമായ ഇന്റര്‍നെറ്റ് ആക്‌സസ്, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം തുടങ്ങിയ ഘടകങ്ങള്‍ അനുകലൂമാണ്. സാങ്കേതിക വിദ്യയില്‍ മാത്രമല്ല, നിര്‍മാണം, ബഹിരാകാശ പര്യവേഷണം തുടങ്ങിയ മേഖലകളിലേക്കും ഇന്ത്യ മുന്നേറ്റംനടത്തിക്കഴിഞ്ഞു. ചന്ദ്രയാന്‍, വന്ദേഭാരത് തുടങ്ങിയ പദ്ധതികള്‍ ഉദാഹരണം.
നൂതന കമ്പനികള്‍ ഉള്‍പ്പെട്ട മൂന്ന് കാറ്റഗറികള്‍:
ഡിജിറ്റല്‍ ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന മുന്‍നിര കമ്പനികള്‍.
രൂപാന്തരപ്പെടാന്‍ ശേഷിയുള്ള നൂതന സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, അറിവ് എന്നിവ നല്‍കുന്ന കമ്പനികള്‍.
മാറുന്ന വിപണി പരിസ്ഥിതിയോടെ മികച്ച രീതിയില്‍ പ്രതികരിക്കുന്നതിനാല്‍ നവീകരണത്തിലേക്ക് നയിക്കുന്ന സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്ന ലെഗസി കമ്പനികള്‍.
23 വര്‍ഷത്തെ പരിചയസമ്പത്തുള്ള പ്രതീഷ് കൃഷ്ണനാണ് ഫണ്ട് മാനേജര്‍. സുസ്ഥിരമായ മത്സരനേട്ടങ്ങള്‍, കരുത്തറ്റ മാനേജുമെന്റ്, ന്യായമായ മൂല്യം എ്ന്നിവയിലൂടെ മികച്ച വളര്‍ച്ചാ സാധ്യത എന്നിവ പ്രകടിപ്പിക്കുന്ന കമ്പനികളിലെ നിക്ഷേപം ഫണ്ട് ലക്ഷ്യമിടുന്നു. നിക്ഷേപകരുടെ താല്‍പര്യങ്ങളുമായി പൊരുത്തപ്പെടുന്ന വിവേകപൂര്‍ണമായ നിക്ഷേപതന്ത്രങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രത്യേക മേഖലയോ വിപണിമൂല്യത്തിന്റെ അതിര്‍ത്തികളോ ഇല്ലാതെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയാണ് ഫണ്ട് ലക്ഷ്യമിടുന്നത്. നൂതനവും മികവുറ്റതുമായ കമ്പനികളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കാനും ഇന്ത്യയുടെ വളര്‍ച്ചയിലും നവീകരണ യാത്രയിലും പങ്കാളികളാകാനും ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ്.\
ഇന്നൊവേഷനാണ് മാറ്റത്തിന് പ്രചോദനം നല്‍കുന്ന തീപ്പൊരി. ബറോഡ ബിഎന്‍പി പാരിബാസ് ഇന്നൊവേഷന്‍ ഫണ്ട്, അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വിപ്ലവകരമായ പാതകള്‍ കെട്ടിപ്പടുക്കുന്ന ധീരമായ കമ്പനികളെ ലക്ഷ്യമിടുന്നുവെന്ന് ബിഎന്‍പി പാരിബാസ് എഎംസി സിഇഒ സുരേഷ് സോണി എന്‍എഫ്ഒ ലോഞ്ചിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. വ്യവസായങ്ങളെ പരിവര്‍ത്തനം ചെയ്യാനും മാറുന്ന വിപണി പ്രവണതള്‍ മുതലെടുക്കാനും തയ്യാറുള്ള കമ്പനികളെയാണ് തിരഞ്ഞെടുക്കുക. ലെഗസി എന്റര്‍പ്രൈസസ്, ഡിജിറ്റല്‍ നേറ്റീവ്‌സ് എന്നിവയുടെ വൈവിധ്യമാര്‍ന്ന മിശ്രിതത്തെ പിന്തുണക്കുന്നതിലൂടെ നിരവധി മേഖലകളിലും വിപണി മൂല്യങ്ങളിലും നൂതനത്വത്തല്‍ അഭിവൃദ്ധിപ്പെടുന്ന സ്ഥാപനങ്ങളില്‍ ഫണ്ട് നിക്ഷേപംനടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Suchitra Ayare