സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപകർക്കായി, പൊതുവിദ്യാഭ്യാസ വകുപ്പും, ഉന്നതവിദ്യാഭ്യാ സവകുപ്പും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുമായി ചേർന്ന് സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിൽ നടത്തിയ ടീച്ചേഴ്സ് ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിൽ 40 മലയാളം കവിതകൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു.
“അസ്മിത” എന്ന പേരിൽ വിവർത്തനം ചെയ്ത കവിതകളുടെ സമാഹാരം, സർവ്വകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. കെ ശ്രീലത, ഹയർസെക്കൻഡറി വിഭാഗം അക്കാഡമിക് ജോയിൻറ് ഡയറക്ടർ. ആർ.സുരേഷ് കുമാറിന് നൽകി പ്രകാശനം നിർവ്വഹിച്ചു. ടീച്ചേഴ്സ് ട്രാൻസ്ഫർമേഷൻ പ്രോഗ്രാം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് കോഓർഡിനേറ്റർമാരായ ഡോ. ബാബു വിശ്വനാഥ്, ഡോ. ശ്രീവിദ്യ എൽ. കെ, ക്യാമ്പ് ലീഡർമാരായ ആൻ്റോ പി. ഡി., മായാ. ജി. നായർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്ഃ സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പും, ഉന്നതവിദ്യാഭ്യാസ വകുപ്പും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുമായി ചേർന്ന് കാലടി മുഖ്യക്യാമ്പസിൽ സംഘടിപ്പിച്ച ടീച്ചേഴ്സ് ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘അസ്മിത’യുടെ പ്രകാശനം ഹിന്ദി വിഭാഗം മേധാവി ഡോ. കെ. ശ്രീലത നിർവ്വഹിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ. സുരേഷ് സമീപം.
ജലീഷ് പീറ്റർ
പബ്ലിക് റിലേഷൻസ് ഓഫീസർ
ഫോൺ നം : 9447123075