അംഗന്‍ ജ്യോതി പദ്ധതി: ജില്ലയിലെ 132 അങ്കണവാടികളില്‍ പദ്ധതി നടപ്പാക്കും

Spread the love

ജില്ലയിലെ മുഴുവന്‍ അങ്കണ്‍വാടികളിലും ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കി കാര്‍ബണ്‍തുലിത ഇടപെടലുകള്‍ നടത്തുന്നതിന് അംഗന്‍ ജ്യോതി പദ്ധതി. നവകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രലാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതോടെ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കി വേഗത്തിലുള്ള പാചകം, ഇന്‍ഡക്ഷന്‍ അടുപ്പുകള്‍, അനുബന്ധ ഉപകരണങ്ങള്‍, ചൂടാറാപ്പെട്ടി, ഫാന്‍, ഊര്‍ജ്ജക്ഷമതയുള്ള ലൈറ്റുകള്‍, ഇരുചക്ര-മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയാനുള്ള സൗകര്യം എന്നിവ ഉറപ്പാക്കും. നവകേരളം കര്‍മ പദ്ധതിയില്‍ ഹരിതകേരളം മിഷന്‍, എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കോട്ടത്തറ, മീനങ്ങാടി, അമ്പലവയല്‍, എടവക പഞ്ചായത്തുകളിലെ 132 അങ്കണ്‍വാടികളാണ് ഉള്‍പ്പെട്ടത്. അംഗന്‍ ജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ്, എനര്‍ജി മനേജ്‌മെന്റ് സെന്റര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ജയരാജന്‍ എന്നിവര്‍ നിര്‍വഹിച്ചു. കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷയാപരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷ ഹണി ജോസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, വാര്‍ഡ് അംഗങ്ങള്‍, നവകേരളം കര്‍മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അങ്കണവാടി അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മ പദ്ധതി ആര്‍.പി എന്നിവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *