റിപ്പബ്ലിക്കൻ മാസി പിലിപ്പിനെതിരെ ഡെമോക്രാറ്റു ടോം സുവോസിക്കു വിജയം

Spread the love

റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ജോർജ്ജ് സാൻ്റോസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയപ്പോൾ ഒഴിവുവന്ന ന്യൂ യോർക്ക് തേർഡ് ഡിസ്ട്രിക്ട് സീറ്റിലേക്കു നടന്ന സ്‌പെഷ്യൽ ഇലക്ഷനിൽ പ്രത്യേക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചു.

ചൊവ്വാഴ്ച രാത്രി റിപ്പബ്ലിക്കൻ നാസോ കൗണ്ടി സാമാജികൻ മാസി പിലിപ്പിനെതിരെ(46 ) ടോം സുവോസി(61)നേടിയ വിജയം റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം ആറായി കുറച്ചു.(219-213)
വഞ്ചനയും അഴിമതിയും ആരോപിച്ച് കഴിഞ്ഞ ഡിസംബറിൽ സാൻ്റോസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇമിഗ്രേഷൻ എന്ന വിഷയത്തിൽ റിപ്പബ്ലിക്കൻമാരോട് പോരാടാൻ തങ്ങൾക്ക് കഴിയുമെന്നാണ് ഫലം കാണിക്കുന്നതെന്ന് ഡെമോക്രാറ്റുകൾ പറഞ്ഞു.

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത പ്രതിഷേധക്കാർ സുവോസിയുടെ ഹ്രസ്വമായി പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും സഭയെ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കൻമാരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു:മുമ്പ് മൂന്ന് തവണ യുഎസ് ഹൗസിൽ സേവനമനുഷ്ഠിച്ചിരുന്നു.

ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഹൗസ് സീറ്റ് ഒഴിഞ്ഞ സോസിയുടെ തിരിച്ചു വരവിൽ തിളക്കമാർന്ന വിജയത്തിന്റെ പരിവേഷമുണ്ടെന്നു മാത്രമല്ല, നവംബർ തിരഞ്ഞടുപ്പിൽ ഹൗസ് വീണ്ടെടുക്കാൻ കഴിയുമെന്ന പ്രത്യാശ ഡെമോക്രാറ്റുകൾക്കു തെളിയുകയും ചെയ്യുന്നു. ജനങ്ങൾ ഉറ്റുനോക്കുന്ന വിഷയങ്ങൾ ഉന്നയിച്ചതു കൊണ്ടാണ് ഇക്കുറി ജയിക്കാൻ കഴിഞ്ഞതെന്നു ഗവർണർ കാത്തി ഹോക്കലിനെതിരെ പ്രൈമറിയിൽ മത്സരിച്ചു തോറ്റ സോസി പറഞ്ഞു.

രണ്ട് സ്ഥാനാർത്ഥികളും ഹമാസുമായുള്ള പോരാട്ടത്തിൽ ഇസ്രയേലിന് അചഞ്ചലമായ പിന്തുണ അറിയിച്ചിരുന്നു.നവംബറിലെ പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും കോൺഗ്രസ് സീറ്റിനെച്ചൊല്ലി വീണ്ടും പോരാടാനുള്ള അവസരം ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *