വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു

Spread the love

വയോജനങ്ങൾക്ക് സർക്കാർ നൽകുന്ന കൈത്താങ്ങിന്റെ അടയാളമാണ് ‘ഓർമ്മത്തോണി’ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡിമെൻഷ്യ/അൽഷിമേഴ്‌സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹിക നീതി വകുപ്പ് ആവിഷ്‌കരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഓർമ്മത്തോണി. ഡിമെൻഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വയോജനങ്ങളുടെ ജീവിത സ്വാസ്ത്യം ഉറപ്പുനൽകുക അവരുടെ സമ്പൂർണമായ സുരക്ഷയും സംരക്ഷണവും സാധ്യമാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓർമ്മത്തോണി പദ്ധതിക്ക് സാമൂഹ്യ നീതി വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയോമിത്രം യൂണിറ്റുകൾ പ്രവർത്തിക്കുന്ന 91 നഗരസഭാ പ്രദേശങ്ങളിലാണ് പ്രാരംഭഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക.

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 350ഓളം വയോജനങ്ങൾക്ക് ഡിമെൻഷ്യ പ്രാഥമിക സ്‌ക്രീനിംഗും ഡോക്ടർമാരുടെ നേതൃത്വത്തിൽ അവബോധ ക്ലാസുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
തിരുവനന്തപുരം വഴുതയ്ക്കാട് ഗവ. വനിതാ കോളേജിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, വഴുതയ്ക്കാട് വാർഡ് കൗൺസിലർ അഡ്വ. രാഖി രവികുമാർ, കെ.എസ്.എസ്.എം അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ്, എസ്.സി.എഫ്.ഡബ്ല്യു.എ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ നായർ, ഡോ. മോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *