ഭാവിബാങ്കിംഗിന്റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്

Spread the love

ഗ്ലോബൽ സയൻസ് ഫെസ്റ്റിവെൽ കേരളയുടെ ബാങ്കിംഗ് പങ്കാളിയായ ഫെഡറൽ ബാങ്കിന്റെ പവലിയൻ ശ്രദ്ധേയമായി.

തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ് സേവനങ്ങൾ. തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടന്ന ഗ്ലോബൽ

സയൻസ് ഫെസ്റ്റിവൽ കേരളയിൽ ഫെഡറൽ ബാങ്ക് ഒരുക്കിയ പ്രദർശന സ്റ്റാളിലാണ് ഭാവിയിൽ വരാനിരിക്കുന്ന ബാങ്കിംഗിന്റെ മാതൃക അവതരിപ്പിച്ചത്. ബാങ്കിംഗ് കൂടാതെ നിത്യജീവിതത്തിൽ ആവശ്യം വരുന്ന അനവധി സേവനങ്ങളുടെ നൂതനമായ മാതൃകകളും സന്ദർശകർ അദ്‌ഭുതത്തോടെയാണ് സ്വീകരിച്ചത്. ബാങ്കിങ് മേഖലയിലെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ഫെഡറൽ ബാങ്ക് ഒരുക്കിയ പവലിയനിൽ ഉണ്ടായിരുന്നത് എന്ന് പറയാം.
ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ അവതരിപ്പിച്ച പ്രവർത്തനങ്ങൾ കാണാനും പരിചയപ്പെടാനും സ്റ്റാളിലേക്ക് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. ബാങ്ക് നൽകുന്ന മുഴുവൻ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശദവിവരങ്ങളും സ്റ്റാളിൽ ലഭ്യമാക്കിയിരുന്നു. ബാങ്കിന്റെ ചാറ്റ്ബോട്ടായ ഫെഡ്‌ഡിയുടെ ഓഗ്മെന്റഡ് റിയാലിറ്റി അവതാറിനൊപ്പം സെൽഫിയെടുക്കാൻ കുട്ടികൾക്കൊപ്പം മുതിർന്നവരും കൗതുകത്തോടെ ക്യൂ നിന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട് സയൻസും ചേർന്നാണ് ഫെസ്റ്റിവൽ നടത്തിയത്. ഗ്ലോബൽ സയൻസ് ഫെസ്റ്റിവെല്ലിൽ ബാങ്കിങ് മേഖലയിലുള്ള ഒരേയൊരു പ്രാതിനിധ്യവും ഫെഡറൽ ബാങ്കിന്റേതാണ്.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *