മുംബൈ, ഫെബ്രുവരി 16,2024: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. നികുതി ഇളവും ആരോഗ്യ ഇന്‍ഷുറന്‍സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ് അത് നല്‍കുന്നത്. ‘നികുതി ആനുകൂല്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സിലെ ഉയര്‍ന്നുവരുന്ന പ്രവണതകളെക്കുറിച്ചുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ റിപ്പോര്‍ട്ട്’ എന്ന തലക്കെട്ടിലുള്ള പഠനം നികുതി ഇളവ് നേടാന്‍ നിക്ഷേപവും ആരോഗ്യ ഇന്‍ഷുറന്‍സും എടുത്തിട്ടുള്ള വ്യക്തികളുടെ സാമ്പത്തിക സ്വഭാവത്തെയും മുന്‍ഗണനയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാട് അനാവരണം ചെയ്യുന്നു.
നികുതി ആനുകൂല്യവും ഹെല്‍ത്ത് ഇന്‍ഷുറന്‍സും സംബന്ധിച്ച ഞങ്ങളുടെ സമീപകാല റിപ്പോര്‍ട്ട് ശ്രദ്ധേയമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. നികുതി ഇളവ് പ്രോത്സാഹന ജനകമാണെങ്കിലും അവ പ്രേരകശക്തിയല്ലെന്ന് വ്യക്തമായതായി ഐസിഐസിഐ ലൊംബാര്‍ഡിന്റെ മാര്‍ക്കറ്റിങ്, കോര്‍പറേറ്റീവ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ മേധാവി ഷീന കപൂര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള മിക്കവാറും ഉപഭോക്താക്കളുടെ തീരുമാനത്തിന് പിന്നില്‍ 30 ശതമാനംപേര്‍ മാത്രമാണ് നികുതിയിളവ് പരിഗണിക്കുന്നതായി വെളിപ്പെടുത്തിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഉറപ്പും സുരക്ഷിതത്വത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. കേവലമായ സാമ്പത്തിക നേട്ടങ്ങളെ അത് മറികടക്കുന്നതായും അവര്‍ പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ അടിസ്ഥാന മൂല്യം എടുത്തുകാണിക്കുന്ന ഈ അറിവ് ഇന്‍ഷുറന്‍സ് വ്യവസായത്തിന് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതായും അവര്‍ വ്യക്തമാക്കി.
പഠനത്തിലെ പ്രധാന കണ്ടെത്തലുകള്‍:
1. കാഴ്ചപ്പാടിലെ മാറ്റം-ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നത് സംരക്ഷണത്തിന് വേണ്ടി മാത്രം.
* 30 ശതമാനം ഉപഭോക്താക്കള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിലെ പ്രധാനകാരണമായി ‘നികുതി ഇളവ്’ പരിഗണിച്ചത്. നികുതി ആനുകൂല്യം നേടുകയെന്നത് മിക്കവാറും ഉപഭോക്താക്കള്‍ക്ക് പ്രാഥമിക കാര്യമല്ലെന്ന് സൂചിപ്പിക്കുന്നു.
* സ്ത്രീ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നികുതി ഇളവുകള്‍ക്കായി ഇവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനുള്ള സാധ്യത കൂടുതലാണ്.
1. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത് എന്ത്?
* ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രധാന കാരണമായി ‘കാഷ്‌ലെസ് ക്ലെയിം’ ഉയര്‍ന്നുവരുന്നു. സമ്പാദ്യ സംരക്ഷണവും മെഡിക്കല്‍ ചെലവുകളുടെ വര്‍ധന നേരിടുന്നതും മറ്റ് കാരണങ്ങളായി കാണാം.
SUCHITRA AYARE