മോട്ടറോള മോട്ടോ ജി04 പുറത്തിറക്കി; വില 6,249 രൂപ മുതൽ

Spread the love

കൊച്ചി : ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ മോട്ടോ ജി04 പുറത്തിറക്കി മോട്ടറോള. പുതിയ ആൻഡ്രോയിഡ് 14 ഉള്ള താങ്ങാനാവുന്ന വിലയുള്ള ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ കൂടിയാണ് മോട്ടോ ജി04. ഐ പി 52 വാട്ടർ റിപ്പല്ലൻ്റ് ഡിസൈൻ, 15 വാട്ട് ചാർജിങ് ഉള്ള 5000 എംഎഎച്ച് ബാറ്ററി, ഡോൾബി അറ്റ്‌മോസ് സ്പീക്കർ എന്നിവ ഉൾപ്പെടെയുള്ള സവിശേഷതകളോടെയാണ് മോട്ടോ ജി04 വരുന്നത്. കൂടാതെ പകൽ വെളിച്ചത്തിലായാലും കുറഞ്ഞ വെളിച്ചത്തിലായാലും മികച്ച ചിത്രങ്ങൾക്കായി ക്വാഡ് പിക്‌സൽ ക്യാമറ സംവിധാനമുള്ള 16 എം പി എ ഐ ക്യാമറയും യൂണിസെക് ടി606 ചിപ്‌സെറ്റുള്ള യു എഫ് എസ് 2.2 സ്റ്റോറേജും ഇതിൻ്റെ സവിശേഷതയാണ്.

കോൺകോർഡ് ബ്ലാക്ക്, സീ ഗ്രീൻ, സാറ്റിൻ ബ്ലൂ, സൺറൈസ് ഓറഞ്ച് എന്നിങ്ങനെ നാല് നിറങ്ങളിൽ മോട്ടോ ജി04 ലഭ്യമാണ്. അക്രിലിക് ഗ്ലാസ് ഫിനിഷുള്ള പ്രീമിയം ഡിസൈനോടെയാണ് വരുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 16.66 സെൻ്റീമീറ്റർ (6.6”) ഐ പി എസ് എൽ സി ഡി പഞ്ച്-ഹോൾ ഡിസ്പ്ലേയും ഇതിലുണ്ട്.

4 ജിബി, 8 ജിബി റാം വേരിയന്റുകളിൽ മോട്ടോ ജി04 ലഭ്യമാണ്. ഇത് റാം ബൂസ്റ്റ് ഉപയോഗിച്ച് 16 ജിബി വരെ വർദ്ധിപ്പിക്കാം. 64 ജിബി, 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകൾക്കൊപ്പം മൈക്രോ എസ്‌ ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ വർദ്ധിപ്പിക്കാനാകും. കൂടാതെ ട്രിപ്പിൾ സിം കാർഡ് സ്ലോട്ടും ഉൾപ്പെടുന്നുന്നുണ്ട്. രണ്ട് മെമ്മറി വേരിയൻ്റുകൾക്ക് യഥാക്രമം 6,999 രൂപയും 7,999 രൂപയുമാണ് വില.

ലോഞ്ച് ഓഫറിൻ്റെ ഭാഗമായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 4 ജിബി+64 ജിബി വേരിയൻ്റിന് ഉപഭോക്താക്കൾക്ക് 750 രൂപ അധിക കിഴിവിലൂടെ 6,249 രൂപയ്ക്ക് ലഭിക്കും. ഫ്ലിപ്പ്കാർട്ട്, മോട്ടറോള.ഇൻ എന്നിവയിലും റീട്ടെയിൽ സ്റ്റോറുകളിലും ഫെബ്രുവരി 22-ന് ഉച്ചക്ക് 12 മുതൽ മോട്ടോ ജി04 വിൽപ്പനയ്‌ക്കെത്തും.

aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *