ഡിപി വേള്‍ഡിനു ദി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍

Spread the love

കൊച്ചി: ഡിപി വേള്‍ഡിനു ദി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലി(ഐജിബിസി)ന്റെ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍. നവ ഷെവ ബിസിനസ് പാര്‍ക്കിനാണ് (എന്‍എസ്ബിപി) ബഹുമതി. അന്താരാഷ്ട്ര നിലവാരാനുസൃതമായ ഹരിത രൂപകല്‍പന, നിര്‍മ്മാണം, ഓപ്പറേഷന്‍സ് എന്നിവ കണക്കിലെടുത്താണ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ഐജിബിസി ലോജിസ്റ്റിക്സ് പാര്‍ക്ക്സ് ആന്‍ഡ് വെയര്‍ഹൗസിംഗ് റേറ്റിങ് സമ്പ്രദായത്തിന് കീഴില്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കുന്ന രാജ്യത്തെ ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് മേഖലയിലെ ആദ്യ സംരംഭമാണ് എന്‍എസ്ബിപി. തന്ത്രസമീപനത്തോടെ തുറമുഖത്തിന് സമീപം നിലകൊള്ളുന്ന എന്‍എസ്ബിപി ഇന്ത്യന്‍ വിപണി ആഗോളതലത്തില്‍ വിനിയോഗിക്കുന്നതിനു യോജിച്ച വിധത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിത ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ നിബന്ധനകള്‍ക്കും ആഗോള മാനദണ്ഡങ്ങള്‍ക്കും അനുസൃമായാണ് 20ലക്ഷം ചതുരശ്ര അടിയിലായി എന്‍എസ്ബിപി നിലകൊള്ളുന്നത്.

ഐജിപിസി പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് നേട്ടം നവ ഷെവ ബിസിനസ് പാര്‍ക്കിന്റെ ജൈത്രയാത്രയില്‍ സുപ്രധാന നാഴികക്കല്ലാണെന്നു ഉപഭൂഖണ്ഡ, വടക്കേ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, എക്കണോമിക് സോണ്‍സ് വൈസ് പ്രസിഡന്റ് രഞ്ജിത് റേ പറഞ്ഞു. ‘ഭൂമിക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന പ്രതിബദ്ധത സാക്ഷ്യപ്പെടുത്തുന്നതാണ് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ്. നിലവാരമുള്ള, സുസ്ഥിര സേവനങ്ങള്‍ നല്‍കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് പരമപ്രധാന സ്ഥാനമാണ് നല്‍കുന്നത്.’\

aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *