ദക്ഷിണേന്ത്യയിലെ പ്രാദേശിക വിൽപ്പനക്കാരുടെ പ്രചോദനാത്മക വിജയഗാഥ ആഘോഷിച്ച് ഫ്ലിപ്പ്കാർട്ട്

Spread the love

കൊച്ചി: പ്രാദേശിക ഉൽപന്നങ്ങളുടെ സമൃദ്ധി ദേശീയ വിപണിയിയിൽ സമന്വയിപ്പിച്ചുകൊണ്ട് ഊർജ്ജസ്വലമായ ദക്ഷിണേന്ത്യയ്ക്ക് സജീവ പ്രോത്സാഹനം ഒരുക്കുകയാണ് ഇ – വാണിജ്യ രംഗത്തെ പ്രമുഖരായ ഫ്ലിപ്പ്കാർട്ട്. മേഖലയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെയും വേറിട്ട ഉൽപ്പന്നങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയുള്ള ഫ്ലിപ്പ്കാർട്ട് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോം എന്ന നിലയിൽ ഏറ്റവും സ്വീകാര്യമായ സ്ഥാനം ഉറപ്പിക്കുക മാത്രമല്ല, പ്രാദേശിക വിൽപ്പനക്കാരെ ശാക്തീകരിക്കുന്നതിലും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നുമുണ്ട്. ശ്രദ്ധ, നൂതനത്വം, ഗുണനിലവാരത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്ന ജൈത്രയാത്രയിൽ ഫ്ലിപ്പ്കാർട്ടിൻ്റെ പ്ലാറ്റ്‌ഫോമിൽ ദക്ഷിണ മേഖലയിൽ നിന്നുള്ള വിൽപ്പനക്കാർ വിജയത്തിൻ്റെ ശ്രദ്ധേയ വിവരണങ്ങൾ പങ്കുവയ്ക്കുകയാണിവിടെ.

ഇതിൽ പങ്കെടുക്കുന്ന കർണാടക, കേരളം, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തനത് ബിസിനസ് ഉദ്യമങ്ങളിലൂടെ സ്വന്തം വഴികണ്ടെത്തിയവരാണ്. അവരുടെ കഥകൾ ദക്ഷിണ സംരംഭകത്വത്തിൻ്റെ സത്ത ഉൾക്കൊള്ളുന്നുണ്ട്.

സംരംഭക പാരമ്പര്യത്തിന്റെ അനന്തരാവകാശിയാണ് കേരളത്തിലെ എക്സ്റ്റസി ഹെൽത്ത് കെയറിന്റെ വിവേക് ഗാർഗ്. ഫ്ലിപ്പ്കാർട്ടിലെ വിൽപ്പനയിലൂടെ എക്സ്റ്റസി ഹെൽത്ത് കെയറിനൊപ്പം അഭിവൃദ്ധി കൈവരിക്കുന്ന സംരംഭകൻ എന്ന നിലയിൽ കാഴ്ചപ്പാടിനെ വിജയമായി മൊഴിമാറ്റാൻ കഴിഞ്ഞു. 2016-ൽ, എഞ്ചിനീയറിംഗ് പഠനത്തിനിടെ, പിതാവിൽ നിന്ന് കൈപ്പറ്റിയ 20,000 രൂപ കൊണ്ടാണ് വിവേക് ഓൺലൈൻ സംരംഭത്തിനു തുടക്കമിടുന്നത്. വിദ്യാഭ്യാസ കാര്യങ്ങളും ബിസിനസ് മിടുക്കും തടസംകൂടാതെ വിവേക് കൈകാര്യം ചെയ്യുക മാത്രമല്ല ഇരുരംഗത്തും മികവ് പുലർത്തുകയും ചെയ്തു.

ഫ്ലിപ്പ്കാർട്ടിലെ നല്ല പർച്ചേസിംഗ് അനുഭവത്തിന്റെ സ്വാധീത്തിൽ വിവേക്, പ്ലാറ്റ്‌ഫോമിൻ്റെ ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസ് മുതലാക്കി ഓൺലൈൻ വിൽപ്പനയെ സമർത്ഥമായി ഉൾക്കൊണ്ടു. ദിവസേന 20-30 ഓർഡറുകളോടെ എക്‌സ്‌റ്റസിയുടെ വിജയം വിടർന്നു. 2019 ലെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയ്‌ക്കിടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 5-6 ദിവസം കൊണ്ട് 2 കോടിയാണ് വിവേക് സമാഹരിച്ചത്. ഈ മികവുറ്റ നേട്ടം വിവേകിനെ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കൂടുതൽ വെയർഹൗസ് സ്ഥലം കണ്ടെത്തി നിശ്ചയദാർഢ്യമുള്ള ഏഴ് പേരടങ്ങുന്ന ടീമിനെ സംഘടിപ്പിക്കാനും പ്രേരിപ്പിച്ചു.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *