മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദത്തിനു തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെൻ്റർ വേദിയാകും

Spread the love

വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിനു ശേഷം മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദത്തിനു തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെൻ്റർ വേദിയാകും. നാളെ (ഫെബ്രുവരി 20) നടക്കുന്ന മുഖാമുഖത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന

യുവാക്കൾ പങ്കെടുക്കും. അക്കാദമിക രംഗത്തും പ്രൊഫഷണല്‍ മേഖലയിലും കായിക, കലാസാംസ്കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവർ അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കും. യുവജനക്ഷേമേത്തിലും തൊഴില്‍ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതല്‍ മികവിലേയ്ക്കുയര്‍ത്താന്‍ വേണ്ട ആശയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും ഉള്ള അവസരമൊരുങ്ങും. കൂടുതൽ ഉയർന്ന ജീവിത നിലവാരവും തൊഴിൽ സാഹചര്യങ്ങളും അത്യാധുനിക പശ്ചാത്തല സൗകര്യങ്ങളുമുള്ള ഒരു നവകേരളത്തെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ മുഖാമുഖങ്ങൾക്കാകും. നവകേരളത്തിനായി ഒരുമിച്ചു മുന്നേറാം.

Author

Leave a Reply

Your email address will not be published. Required fields are marked *