മന്ത്രി വീണാ ജോര്‍ജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ കണ്ടു.
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും ആശയവിനിമയം നടത്തി.
കുഞ്ഞ് ആരോഗ്യവതിയാണെന്ന് മന്ത്രി പറഞ്ഞു. നിര്‍ജലീകരണം ഒഴിവാക്കാനുള്ള ചികിത്സ നടക്കുന്നു. കുഞ്ഞിന് വിശദമായ പരിശോധന നടത്തി ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കും. മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്കി. ഈ കുഞ്ഞിന്റേയും സഹോദരങ്ങളുടേയും സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.