ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഹെല്‍ത്ത് പ്രൊഡക്ട്‌സ്, ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസ് മേധാവിയായി പ്രിയ ദേശ്മുഖിനെ നിയമിച്ചു

Spread the love

മുംബൈ, ഫെബ്രുവരി 22,2024: ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിന്റെ പ്രധാന സര്‍വീസ് മേഖലയാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ ഐസിഐസിഐ ലൊംബാര്‍ഡ്, ഏജന്‍സി ചാനല്‍ വഴിയും ബാങ്കുകള്‍ വഴിയും ഡിജിറ്റല്‍ പങ്കാളിത്തംവഴിയും ഉത്പന്നങ്ങളുടെ വിതരണം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഹെല്‍ത്ത് വിഭാഗത്തില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ വിപണി വിഹിതത്തില്‍ ഗണ്യമായ വര്‍ധനവിന് ഇത് കാരണമായി. വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ജനറല്‍ ഇന്‍ഷുറര്‍മാരില്‍ ഒന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ആരോഗ്യ ഉത്പന്നങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ മേധാവിയായി ശ്രീമതി പ്രിയ ദേശ്മുഖിനെ നിയമിച്ചതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. തന്റെ പുതിയ റോളില്‍, കമ്പനിയുടെ ആരോഗ്യ ഉത്പന്നങ്ങള്‍, അണ്ടര്‍ റൈറ്റിങ്, ക്ലെയിമുകള്‍ എന്നവക്ക് പ്രിയ മേല്‍നോട്ടംവഹിക്കും. ഐഎല്‍ടേക്ക്‌കെയര്‍ ആപ്പിന്റെ ഉത്തരവാദിത്തവും അവര്‍ക്കായിരിക്കും.

27 വര്‍ഷത്തിലേറെ നീണ്ട ശ്രദ്ധേയമായ തൊഴില്‍ പരിചയത്തോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ബിസിനസ്, പ്രധാന റോളുകളിലെ അനുഭവ സമ്പത്ത് എന്നിവ പ്രിയയ്ക്കുണ്ട്. മാക്‌സ് ബൂപ, കോഗ്നിസന്റ്, യുണൈറ്റഡ് ഹെല്‍ത്ത് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനവും അതില്‍ ഉള്‍പ്പെടുന്നു. ഈ കമ്പനികളില്‍ ഉയര്‍ന്ന ബിസിനസിനും തന്ത്രപരമായ വികസനത്തിനും മികച്ച സംഭാവന അവര്‍ നല്‍കിയിട്ടുണ്ട്. ഐസിഐസിഐ ലൊംബാര്‍ഡില്‍ ചേരുന്നതിന് മുമ്പ് മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി സേവനമനുഷ്ഠിച്ചു.

തന്റെ നിയമനത്തെക്കുറിച്ച് പ്രിയ ദേശ്മുഖ്: ‘ഐസിഐസിഐ ലൊംബാര്‍ഡ് ഹെല്‍ത്ത് പ്രൊഡക്ട്‌സ്, ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസ് മേധാവിയായി ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. നവീകരണത്തിലും ഉപഭോക്തൃക്ഷേമത്തിലും ഉറച്ച പ്രതിബദ്ധതയോടെ, ഐസിഐസിഐ ലൊംബാര്‍ഡിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ബിസിനസ് വളര്‍ത്തുന്നതിന് എന്റെ അനുഭവവും നേതൃത്വവും സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’.

സ്റ്റാര്‍ട്ടപ്പുകളുടെ ഗ്രാസ്‌റൂട്ട് മെന്ററിങില്‍ ഏര്‍പ്പെടുകയും നിരവധി കമ്പനികളുടെ സ്വതന്ത്ര ഡയറക്ടറായും ബോര്‍ഡ് അംഗമായും പ്രിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലഖ്‌നൗവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിലെ മികച്ച പൂര്‍വ വിദ്യാര്‍ഥിയായ പ്രിയ തന്റെ പുതിയ റോളിലേക്ക് അക്കാദമിക് മികവിന്റെയും പ്രായോഗിയ വ്യവസായ പരിജ്ഞാനത്തിന്റെയും അതുല്യമായ മിശ്രിതം കൊണ്ടുവരുന്നു.

പ്രിയയെ ഞങ്ങളുടെ ടീമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ചീഫ് ജെറി ജോസ് അഭിപ്രായപ്പെട്ടു. ഹൈല്‍ത്ത് ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ വ്യവസായ മേഖലകളിലെ അവരുടെ വിപുലമായ അനുഭവവും ദീര്‍ഘവീക്ഷണവും ഐസിഐസിഐ ലൊംബാര്‍ഡ് ടീമില്‍ വിലമതിക്കാനാകാത്ത കൂട്ടിച്ചേര്‍ക്കലാക്കിമാറ്റുന്നു. പ്രിയയുടെ മാര്‍ഗനിര്‍ദേശത്തിന് കീഴില്‍ ഞങ്ങളുടെ ഹെല്‍ത്ത് ബിസിനസ് വിജയത്തിന്റെ പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Author

Leave a Reply

Your email address will not be published. Required fields are marked *