റീജിയണൽ സയൻസ് സെന്ററിൽ പെയ്ഡ് ഇന്റേൺഷിപ് അവസരം

Spread the love

തൃശ്ശൂർ : റീജിയണൽ സയൻസ് സെന്ററിൽ ബിരുദധാരികൾക്ക് പെയ്ഡ് ഇന്റേൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു. 2022, 2023 വർഷങ്ങളിൽ ഫിസിക്സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് തൃശ്ശൂർ, ചാലക്കുടി ഓഫീസിൽ അവസരമുള്ളത്. 6 മാസമാണ് ഇന്റേൺഷിപ്പ് കാലയളവ്. പ്രതിമാസം 8000 രൂപ സ്റ്റിഫൻഡ് ആയി ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർഥികൾക്ക് http://tiny.cc/asapintern എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26.

Adarsh Chandran.
Divya Raj.K l

Author

Leave a Reply

Your email address will not be published. Required fields are marked *