കൊല്ലത്ത് മൃഗസംരക്ഷണ മ്യൂസിയം പരിഗണനയില്‍ : മന്ത്രി ചിഞ്ചുറാണി

Spread the love

മൃഗസംരക്ഷണ മേഖലയിലെ പ്രത്യേകതകളും ജീവജാലങ്ങളെക്കുറിച്ച് അവബോധവും സൃഷ്ടിക്കുന്ന മ്യൂസിയം ജില്ലയില്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ മൃഗാശുപത്രിയില്‍ മൃഗക്ഷേമ പുരസ്‌കാര സമര്‍പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2030ഓട് കൂടി തെരുവുനായശല്യം ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. വന്ധ്യകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതിലൂടെ ഇതുസാധ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

മൃഗക്ഷേമ പുരസ്‌കാരമായ 10,000 രൂപയും ഫലകവും പൊന്നാടയും പുനലൂര്‍ തടത്തില്‍ വീട്ടില്‍ മുഹമ്മദ് ഫൈസലിന് സമ്മാനിച്ചു. ചിത്രരചന,ക്വിസ് മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സ്ഥാപിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ എസ് അനില്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ എ എല്‍ അജിത്ത്, ഡോ ബി അജിത് ബാബു, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍, എസ് പി സി എ സെക്രട്ടറി ഡോ ബി അരവിന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *