ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫെറി കൊച്ചിയില്‍ നീറ്റിലിറക്കി

Spread the love

കൊച്ചി : കൊച്ചിന്‍ ഷിപ്യാര്‍ഡ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്തു. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തത്. ഉത്തര്‍ പ്രദേശിലെ വാരാണസിയിലാണ് ഈ ഹൈഡ്രജന്‍ ബോട്ട് സര്‍വീസ് നടത്തുക. ഹരിത നൗക

പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ബോട്ടാണിത്. പ്രകൃതി സൗഹൃദ ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പായ ഈ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ കാറ്റമരന്‍ ഫെറി പൂര്‍ണമായും തദ്ദേശീയമായാണ് നിര്‍മ്മിച്ചത്.

ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് സിഎംഡി മധു എസ് നായര്‍, ഹൈബി ഈഡൻ എംപി, ഡയറക്ടര്‍-ഓപറേഷന്‍സ് ശ്രീജിത്ത് നാരായണന്‍, ഡയറക്ടര്‍-ഫിനാന്‍സ് ജോസ് വി.ജെ., ഡയറക്ടര്‍-ടെക്‌നിക്കല്‍ ബിജോയ് ഭാസ്‌കര്‍, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Asha Mahadevan

 

Author

Leave a Reply

Your email address will not be published. Required fields are marked *