നവകേരളം കര്‍മ്മപദ്ധതി-വിദ്യാകിരണം മിഷന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ അഞ്ച് സ്കൂളുകളിലടക്കം സംസ്ഥാനത്ത് നിര്‍മിച്ച 68 സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിർവഹിച്ചു. കുട്ടികളെ ചരിത്രബോധവും ശാസ്ത്രചിന്തയും ഉള്ളവരാക്കി വളര്‍ത്തിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അതിനുതകും വിധം പാഠഭാഗങ്ങളടക്കം പരിഷ്കരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേവലം പശ്ചാത്തലസൗകര്യ വികസനം മാത്രമല്ല സംസ്ഥാനത്ത് നടന്നത്. അതോടൊപ്പം അക്കാദമിക മികവും വര്‍ധിക്കുകയുണ്ടായി. അതുകൊണ്ടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെത്തേടി രാജ്യത്തിന്റെയും ലോകത്തിന്റെയും അഭിനന്ദനങ്ങള്‍ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ലക്ഷത്തോളം കുട്ടികളാണ് കഴിഞ്ഞ ഏഴരവര്‍ഷം കൊണ്ട് പൊതുവിദ്യാലയങ്ങളിലെത്തിച്ചേര്ന്നത്. 45000 ക്ലാസ് മുറികള്‍ ഹൈടെക്കായി മാറി. സ്കൂളുകളില്‍ റോബോട്ടിക് കിറ്റ് അടക്കം ലഭ്യമാക്കി കുട്ടികളെ നൂതനസാങ്കേതിക വിദ്യകളില്‍ നൈപുണ്യമുള്ളവരാക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്താകെ 973 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.