നോർത്ത് ഡക്കോട്ട: തിങ്കളാഴ്ച നടന്ന നോർത്ത് ഡക്കോട്ട റിപ്പബ്ലിക്കൻ കോക്കസുകളിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു.
99% വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് 84.6% വോട്ടുകൾ നേടി, നിക്കി ഹേലിക്കു 14.2% വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത് .ഡേവിഡ് സ്റ്റക്കൻബർഗിന് 0.8% റയാൻ ബിങ്ക്ലിക്കു 0.5% ലഭിച്ചു.
ട്രംപും നിക്കി ഹേലിയും ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളാണ് വോട്ടെടുപ്പിൽ ഉണ്ടായിരുന്നത്. ഫ്ലോറിഡയിലെ വ്യവസായി ഡേവിഡ് സ്റ്റക്കൻബെർഗ്, ടെക്സാസിലെ വ്യവസായിയും പാസ്റ്ററുമായ റയാൻ ബിങ്ക്ലി എന്നിവരായിരുന്നു അധികം ശ്രദ്ധിക്കപ്പെടാത്ത മറ്റ് സ്ഥാനാർത്ഥികൾ.
12 കോക്കസ് സൈറ്റുകളിൽ നടത്തിയ വോട്ടെടുപ്പിൽ മുൻ യു.എൻ അംബാസഡർ നിക്കി ഹേലിയെ മറികടന്ന് മുൻ പ്രസിഡൻ്റ് ഒന്നാമതെത്തി. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയുടെ പ്രൈമറിയിലെ കാമ്പെയ്നിലെ തൻ്റെ ആദ്യ വിജയം ഞായറാഴ്ച ഹേലി നേടിയിരുന്നു.
പ്രസിഡൻഷ്യൽ പ്രൈമറിയിലെ വൈറ്റ് ഹൗസ് പ്രതീക്ഷക്കാർ ഇപ്പോൾ സൂപ്പർ ചൊവ്വാഴ്ചയിലേക്ക് ശ്രദ്ധ തിരിക്കുന്നു. ട്രംപും ഡെമോക്രാറ്റായ പ്രസിഡൻ്റ് ജോ ബൈഡനും അവരുടെ മത്സരങ്ങളിൽ ആധിപത്യം പുലർത്തുന്നു, ഈ മാസാവസാനം നാമനിർദ്ദേശങ്ങൾ നേടാനുള്ള പാതയിലാണ്.