ചെന്നൈയെ ഡല്‍ഹി-എന്‍സിആറുമായി ബന്ധിപ്പിക്കുന്ന ‘സരള്‍ -2’ സര്‍വ്വീസിന് ഡിപി വേള്‍ഡ് തുടക്കമിട്ടു

Spread the love

കൊച്ചി :  ചെന്നൈയെ ദേശീയ തലസ്ഥാന മേഖല(ഡല്‍ഹി – എന്‍സിആര്‍)യുമായി ബന്ധിപ്പിക്കുന്ന മള്‍ട്ടിമോഡല്‍ സേവനമായ സരള്‍ -2നു ഡിപി വേള്‍ഡ് തുടക്കമിട്ടു. ആഴ്ചയില്‍ 500 ടിഇയു ശേഷിയുള്ള ആദ്യത്തെ മള്‍ട്ടി മോഡല്‍ പ്രതിദിന റെയില്‍ ചരക്ക് സര്‍വീസാണ് സരള്‍ -2.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കുന്നതിനും വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തീരദേശ, റെയില്‍, ട്രക്ക് പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് ഡിപി വേള്‍ഡ് നടത്തുന്ന സേവനങ്ങള്‍ക്ക് സരള്‍ -2 പ്രയോജനകരമാകും. റോഡ് ഗതാഗതവുമായി
താരതമ്യപ്പെടുത്തുമ്പോള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനത്തില്‍70% എന്ന തോതില്‍ ഗണ്യമായ കുറവുണ്ടാകും.

സരള്‍ സംരംഭത്തിന് കീഴില്‍ നൂതനമായ ആരംഭിച്ച സേവനം അവാന ലോജിസ്റ്റെക്കും (ഡിപി വേള്‍ഡ് കമ്പനിയായ യൂണിഫീഡറിന്റെ ഭാഗം) ഡിപി വേള്‍ഡിന്റെ റെയില്‍ ചരക്ക് സര്‍വീസസും സംയുക്തമായാണ് ആരംഭിച്ചത്. രാജ്യത്തെ വടക്കന്‍ വിപണികളെ തെക്കന്‍ മേഖലയോട് സരള്‍ – 2 സമീപസ്ഥമാക്കും. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് യോജ്യമായി സരള്‍ -2 മേഖലയിലും പരിസരത്തുമുള്ള വിവിധ വ്യവസായ ക്ലസ്റ്ററുകളിലേക്ക് തടസ്സമില്ലാത്ത മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി നല്‍കും.

ഉപഭോക്താക്കള്‍ക്ക് ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള തുടര്‍ച്ചയായ പരിശ്രമത്തിന്റെ ഭാഗമാണ് സരള്‍ – 2 എന്ന് ഡിപി വേള്‍ഡ് സബ്കോണ്ടിനെന്റ് റെയില്‍ ആന്‍ഡ് ഇന്‍ലാന്‍ഡ് ടെര്‍മിനല്‍സ് വൈസ് പ്രസിഡന്റ് അധേന്ദ്രു ജെയിന്‍ പറഞ്ഞു. കാര്യക്ഷമവും വിശ്വസനീയവും സുസ്ഥിരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി ടു-വേ കണക്ഷന്‍ സാധ്യമാക്കുന്ന സരള്‍ -2 സേവനം സൗരോര്‍ജ്ജ വ്യവസായങ്ങള്‍, ചരക്ക്, എഫ്എംസിജി, ആഭ്യന്തര റീട്ടെയില്‍ ബിസിനസുകള്‍, രണ്ട് പ്രദേശങ്ങളിലെയും എക്‌സിം ബിസിനസുകള്‍
എന്നിവയ്ക്ക് പ്രയോജപ്രദമാകും.

ചെന്നൈയെയും ഡല്‍ഹി-എന്‍സിആറിനെയും ബന്ധിപ്പിക്കുന്ന സരള്‍ – 2 സേവനത്തിന്റെ ആരംഭിച്ചതിലൂടെ ശക്തമായ മള്‍ട്ടി-മോഡല്‍ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും കാര്‍ഗോ ഉടമകള്‍ക്ക് ചരക്ക് നീക്കത്തിന് ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ അവസരം ഒരുക്കുന്നതിനുമാണ് ഡിപി വേള്‍ഡ് ലക്ഷ്യമിടുന്നത്.

Aishwarya

Author

Leave a Reply

Your email address will not be published. Required fields are marked *