നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാന ആക്രമണം ; മരിച്ച ഇന്ദിരയുടെ കുടുംബത്തിന് പരമാവധി സഹായം സർക്കാർ ഉറപ്പാക്കും

Spread the love

അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ കൈമാറി.
നേര്യമംഗലം കാഞ്ഞിരവേലിയിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ കുടുംബത്തിന് സർക്കാർ പരമാവധി സഹായം ഉറപ്പാക്കും. മരണപ്പെട്ട ഇന്ദിരയുടെ കുടുംബത്തെ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി.ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. വന്യജീവികളുമായി ബന്ധപ്പെട്ട പ്രശ്നത്തെ സർക്കാർ ഗൗരവമായിട്ടാണ് കാണുന്നത്.കാട്ടാന ആക്രമണം ഉണ്ടായ നേര്യമംഗലം ഭാഗത്ത് ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും. അടിയന്തരമായി പ്രത്യേക ആർ.ആർ.ടി ടീമിനെ നിയോഗിക്കും.വനം വകുപ്പുമായി ആലോചിച്ച് സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുതുൾപ്പെടെ യുള്ള നടപടികൾ സ്വീകരിക്കും. വന്യജീവി പ്രശ്നമുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ പ്രത്യേക സർവ്വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.എം.എൽ.എമാരായ ആൻ്റണി ജോൺ, എ.രാജ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, മുൻ എം.പി ജോയ്സ് ജോർജ്ജ്, എഫ്.ഐ.ടി ചെയർമാൻ ആർ. അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എസ്.സതീഷ് തുടങ്ങിയവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *