ഒറ്റപ്പാലം നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സ്വച്ഛ് ഭാരത് മിഷന്‍ (അര്‍ബന്‍) 1.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉറവിട മാലിന്യ സംസ്‌കരണ ഉപാധി ഓര്‍ഗാനിക് കമ്പോസ്റ്റിങ് ബിന്‍ വിതരണോദ്ഘാടനം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍പേഴ്‌സണ്‍ കെ. ജാനകിദേവി നിര്‍വഹിച്ചു. നഗരസഭയില്‍ 4645 ഗുണഭോക്താക്കള്‍ക്കാണ് ഓര്‍ഗാനിക് കമ്പോസ്റ്റിങ് ബിന്‍ വിതരണം ചെയ്യുന്നത്. 11,055,100 രൂപക്കാണ് പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ 49 ബിന്‍ വിതരണം പൂര്‍ത്തിയായി. പരിപാടിയില്‍ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ റിയാസുല്‍ റഹ്മാന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനീറ മുജീബ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി പ്രഭുദേവ്, നഗരസഭ സെക്രട്ടറി എ.എസ് പ്രദീപ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.