സർക്കാർ ആയുർവേദ കോളേജിൽ അധ്യാപക ഒഴിവ്

Spread the love

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്തുന്നതിന് മാർച്ച് 13ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ സർക്കാർ ആയുർവേദ കോളജിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നതുവരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം.

Author

Leave a Reply

Your email address will not be published. Required fields are marked *