പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ : മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന സന്ദേശമാണ് ഈ വനിതാ ദിനം മുന്നോട്ടുവെക്കുന്നത്. ഇതിനായി പുത്തൻ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. നാം ജീവിക്കുന്ന സമൂഹത്തിന്റെ ജീവിത നിലവാരവും വിനിമയങ്ങളുടെ വ്യാപ്തിയും ഉയർത്താനുള്ള നടപടികളാണ് ഈ വളർച്ചയ്ക്ക് അനിവാര്യം.

രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലും തൊഴിലിടങ്ങളിലും സേവന മേഖലയിലും കായിക രംഗത്തും സാംസ്‌കാരിക രംഗത്തുമെല്ലാം സ്ത്രീകൾ നന്നായി ഇടപെടുന്ന നാടാണ് കേരളം. ഇവിടെ ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെയും നിരവധി ഐതിഹാസിക സമരങ്ങളുടെയും ഭരണരംഗത്ത് നിന്നുണ്ടായ ഭാവനാത്മകമായ നടപടികളുടെയും ഫലമായുണ്ടായ സാമൂഹിക പുരോഗതിയാണ് കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചാലകശക്തി. ഈ മുന്നേറ്റത്തെ കൂടുതൽ കാര്യക്ഷമവും വിപുലീകരിക്കേണ്ടതുമുണ്ട്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ഏഴുവർഷങ്ങളിലായി ഇവിടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ സമഭാവനയുടെ നവകേരളം വാർത്തെടുക്കാനുള്ള ചുവടുവെപ്പുകളാണ്. സാമൂഹിക നീതിയും ലിംഗ സമത്വവും ലക്ഷ്യം വെച്ചുള്ള ഈ നടപടികളിൽ പലതും ലോകശ്രദ്ധയാകർഷിക്കുകയുണ്ടായി. നമുക്ക് ഒറ്റക്കെട്ടായി കേരളത്തിന്റെ വികസന മുന്നേറ്റത്തെ മുന്നോട്ടുകൊണ്ടുപോവേണ്ടതുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *