കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻറെ കിഴിൽ പ്രവർത്തിക്കുന്ന സ്കിൽ സെ൯്ററി൯്റെ നേതൃത്വത്തിൽ മാർഗനിർദേശവും സൗജന്യ പരിശീലനവും നൽകും.
നഴ്സിംഗ് കൗൺസിലിൻ്റെ നിർദ്ദേശാനുസരണം അടുത്ത അധ്യയനവർഷം മുതൽ നഴ്സിംഗ് പ്രവേശനം പൂർണ്ണമായും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.
താത്പര്യമുളള വിദ്യാർത്ഥികൾ 8971118967 നമ്പരിൽ വാട്ട്സ് ആപ്പ് സന്ദേശം അയക്കുകയോ skillcentre@rediffmail.com മെയിലിൽ ആവശ്യപ്പെടുകയോ ചെയ്താൽ പരിശീലനത്തിനുള്ള നിർദിഷ്ട അപേക്ഷയുടെ ലിങ്ക് അയക്കും . അവസാന തിയതി -മാർച്ച് 30 . ഓൺലൈൻ ആയും നേരിട്ടും മാർഗ്ഗ നിർദ്ദേശക ക്യാമ്പ് സംഘടിപ്പിക്കും .അപേക്ഷ ഫീസ് നൽകേണ്ടതില്ല.