കൊച്ചി: പുതിയ പ്രീമിയം ശ്രേണിയായ ട്രയോ റേഞ്ച് ഓഫ് ലൈറ്റുകൾ പുറത്തിറക്കി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്. വിപണിയിൽ ആദ്യമായി ഇറങ്ങുന്ന ട്രയോ റേഞ്ചിൽ ഒരൊറ്റ ഉൽപ്പന്നത്തിൽ നിന്ന് മൂന്ന് വ്യത്യസ്ത ലൈറ്റിംഗ് വാഗ്ദാനം ചെയ്യുന്നുവയാണ്. സീലിംഗ് ലൈറ്റുകൾ, ബാറ്റണുകൾ മുതൽ വിളക്കുകൾ വരെയുള്ള ശ്രേണിയിൽ ഓരോന്നും അലങ്കാരത്തിനും മറ്റു ആവശ്യങ്ങൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. വീടുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ചെറിയ ഓഫീസുകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലെ ക്രമീകരണങ്ങൾക്ക് അനുയോജ്യമാണ്. പ്രവർത്തനക്ഷമതയും നൂതന ശൈലിയും ഉൾക്കൊള്ളുന്ന എൽഇഡി ലൈറ്റുകളുടെ ട്രയോ റേഞ്ച് ലിവിംഗ് സ്പെയ്സുകളുടെ നിലവാരമുയ൪ത്തുന്നു. തിയേറ്റർ, വർക്ക്, പാർട്ടി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത രീതികൾക്കായി ഒരു ബട്ടണിന്റെ ക്ലിക്കിലൂടെ കൂൾ, വാം, നാച്ചുറൽ ലൈറ്റുകളിലൂടെ വൈവിധ്യമാർന്ന മൂഡുകൾക്കും അവസരങ്ങൾക്കും അനുയോജ്യമാണ് ട്രയോ റേഞ്ച് ലൈറ്റിംഗ്. മൂന്ന് ശ്രേണികളും ഒരു സ്വിച്ചിന്റെ ഒരു ക്ലിക്കിലൂടെ ഫോക്കസ്, തിയേറ്റർ, ഹൈബ്രിഡ് എന്നീ മൂന്നു മോഡുകളിലേക്ക് മാറ്റാം.
ഗുണനിലവാരവും പുതുമയും എല്ലായ്‌പ്പോഴും കൈകോർക്കുകയാണെന്ന് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ ലൈറ്റിംഗ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ഷലീൻ നായക് പറഞ്ഞു. ആളുകൾ അവരുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും ലൈറ്റുകളുമായി ഇടപഴകുന്ന രീതി പുനർനിർവചിക്കാനാണ് ട്രയോ റേഞ്ച് ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന ലൈറ്റിംഗ് അനുഭവങ്ങൾ ഒന്നിച്ചുചേരുന്നതിലൂടെ, ഉപഭോക്താക്കളുടെ ജീവിതത്തിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രയോ 15ഡബ്ള്യു എൽഇഡി സീലിംഗ് ലൈറ്റ് 1400 രൂപക്കും, ട്രയോ 22ഡബ്ള്യു എൽഇഡി ബാറ്റൺ ലൈറ്റ് 1499 രൂപക്കും, ട്രയോ 12ഡബ്ള്യു എൽഇഡി ലാമ്പ് 375 രൂപക്കും ഇന്ത്യയിലുടനീളമുള്ള ക്രോംപ്ടൺ അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
Akshay