‘പറവകൾക്കൊരു തണ്ണീർക്കുടം’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

Spread the love

കേരള വനം-വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘പറവകൾക്കൊരു തണ്ണീർക്കുടം’ പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. സിവിൽസ്റ്റേഷൻ കോമ്പൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ പദ്ധതി ഉദ്ഘാടനം ചെയ്തു. വേനൽക്കാലത്ത് പക്ഷികൾക്ക് കുടിനീർ ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്.

മലപ്പുറം സിവിൽസ്റ്റേഷൻ പരിധിയിലെ വിവിധ ഓഫീസ് പരിസരങ്ങളിലും ജില്ലയിലെ ഫോറസ്ട്രി ക്ലബ്ബുകളുടെ സഹകരണത്തോടെ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരം തണ്ണീർക്കുടങ്ങള്‍ ഒരുക്കുന്നുണ്ട്. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ വി.പി ജയപ്രകാശ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ എ.കെ രാജീവൻ, മുഹമ്മദ് നിഷാൽ പുളിക്കൽ, പരിസ്ഥിതി പ്രവർത്തകനായ കെ. രമേശ്‍കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *