ഇ ശ്രം ധനസഹായം: അപേക്ഷകൾ ആഗസ്റ്റ് 31 നകം

Spread the love

ഇശ്രം അംഗങ്ങളുടെ അപകടം/ മരണം സംബന്ധിച്ചുള്ള ധനസഹായ അപേക്ഷകൾ ആഗസ്റ്റ് 31നകം സമർപ്പിക്കണം. ഇശ്രം പദ്ധതിയിൽ അംഗങ്ങളായ 2021 ആഗസ്റ്റ്് 26നും 2022 മാർച്ച് 31നും അകം മരണം / അപകടം സംഭവിച്ചവർക്കുള്ള ധനസഹായ അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ പോർട്ടൽ മുഖേന ഇതിനോടകം അപേക്ഷ സമർപ്പിച്ചവരും ഇനി അപേക്ഷ സമർപ്പിക്കാനുള്ളവരും അസ്സൽ രേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലാ ലേബർ ഓഫീസിൽ നേരിട്ട് ഹാജരായി ആഗസ്റ്റ് 31നകം അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്നും ലേബർ കമ്മിഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2783925 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി:  അപേക്ഷ ക്ഷണിച്ചു
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സപ്ലിമെന്ററി പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രിലിൽ നടക്കുന്ന പരീക്ഷകൾക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ഈ മാസം 18 വരെയും പിഴയോടുകൂടി മാർച്ച് 20 വരെയും ബന്ധപ്പെട്ട ഐ ടി ഐ കളിൽ സമർപ്പിക്കേണ്ടതാണ്്്. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും ബന്ധപ്പെട്ട ഐ ടി ഐകളിലും www.det.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കുമെന്ന് സ്‌പെഷ്യൽ ഓഫീസർ അറിയിച്ചു.

അതിഥി തൊഴിലാളികൾക്ക്്് മെഡിക്കൽ ബോധവത്കരണ ക്യാമ്പ്്
അതിഥിതൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ വകുപ്പ്് നടത്തിവരുന്ന ബോധവത്കരണ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ -ബോധവത്കരണ ക്യാമ്പ്്് സംഘടിപ്പിച്ചു. അസി ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ലേബർ ക്യാമ്പുകൡ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ഹെപ്പറ്റൈറ്റിസ്, എയ്ഡ്‌സ്, ക്ഷയം, മലേറിയ തുടങ്ങിയ രോഗങ്ങളുടെ നിർണ്ണയം നടത്തുകയും ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്തു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

Author

Leave a Reply

Your email address will not be published. Required fields are marked *