പ്രിന്റിങ് സ്ഥാപനങ്ങള്‍ സത്യവാങ്മൂലം വാങ്ങണം

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോജക മണ്ഡല പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നവരില്‍ നിന്നും പ്രിന്റിങ് സ്ഥാപന ഉടമകള്‍, മാനേജര്‍മാര്‍ സത്യവാങ്മൂലം വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലും, രാഷ്ട്രീയപാര്‍ട്ടികള്‍ എന്നിവര്‍ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്ന പക്ഷം പ്രിന്റിങ് ജോലി ഏല്‍പ്പിക്കുന്നവരില്‍ നിന്നാണ് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടത്.

പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍, പ്രിന്റിങ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേര്, മേല്‍വിലാസം, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം. ഇവയുടെ രണ്ട് കോപ്പി, സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ പഴശ്ശി ഹാളില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. നിയമം പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെ 1951-ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *