കലാകാരന്മാരെ നിറത്തിന്റെ പേരില്‍ ചാപ്പകുത്തുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.
ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക കേരളത്തിന്റെ അന്തസിനു നിരക്കുന്നതല്ല. അടിയന്തരമായി അവ പിന്‍വലിക്കണം.
വംശീയവും ജാതിയവുമായ വിവേചനങ്ങളൊക്കെ കേരളം എന്നേ കുഴിച്ചുമൂടിയതാണ്. അവയെ തിരിച്ചുകൊണ്ടുവരാനുള്ള ഒരു നീക്കത്തോടും യോജിക്കാനാവില്ലെന്നും ഹസന്‍ പറഞ്ഞു.