ആറാട്ടുപുഴ പൂരം ആന എഴുന്നള്ളിപ്പ്; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം

Spread the love

ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നെള്ളിപ്പില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍, നേരിടുന്നതിന് മയക്കുവെടി വിദഗ്ദ്ധനുള്‍പ്പെടെയുള്ള വെറ്ററിനറി ഡോക്ടറുടെ സാന്നിദ്ധ്യവും പരിചയസമ്പന്നരായ പാപ്പാന്‍മാരുടെ സേവനവും ഉറപ്പുവരുത്തണം.

ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് ധാരാളം ആളുകള്‍ എത്തുന്നതിനാല്‍ എഴുന്നെള്ളിപ്പിനോടനുബന്ധിച്ച് ആനകള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ശല്യമോ പ്രകോപനമോ ഉണ്ടാകാതിരിക്കാന്‍ മതിയായ സംരക്ഷണം നല്‍കുന്നതിന് ബന്ധപ്പെട്ട ദേവസ്വം/ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി ശ്രദ്ധിക്കണം. കൂടാതെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആള്‍കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അടിയന്തരസാഹചര്യങ്ങളില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങളും ജനങ്ങളെ അറിയിക്കുന്ന സംവിധാനവും എലിഫന്റ് സ്‌ക്വാഡിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കാന്‍ കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *