പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പിജിഐഎം ഇന്ത്യ റിട്ടര്‍മെന്റ് ഫണ്ട് അവതരിപ്പിച്ചു

Spread the love

(അഞ്ച് വര്‍ഷം അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെ (ഏതാണോ നേരത്തെ അത്) ലോക്ക് ഇന്‍ ഉള്ള ഓപ്പണ്‍ എന്‍ഡഡ് റിട്ടയര്‍മെന്റ് സൊലൂഷന്‍ ഓറിയന്റഡ് സ്‌കീം).

പ്രധാന സവിശേഷതകള്‍:

* പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് 2024 മാര്‍ച്ച് 26ന് സബ്‌സ്‌ക്രിപ്ഷനായി തുറക്കുകയും 2024 ഏപ്രില്‍ 9ന് ക്ലോസ് ചെയ്യുകയും ചെയ്യുന്നു.
* പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് എസ്ആന്‍ഡ്പി ബിഎസ്ഇ 500 ടിആര്‍ഐ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കും.
* ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ കുറഞ്ഞത് 25 ശതമാനം വീതം ഓഹരി വിഹിതം ഉള്‍ക്കൊള്ളുന്നതാകും പോര്‍ട്ട്‌ഫോളിയോ.

മുംബൈ, 26 മാര്‍ച്ച് 2024: ആയൂര്‍ദൈര്‍ഘ്യം കൂടുന്നതോടൊപ്പം വര്‍ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകള്‍, പണപ്പെരുപ്പം എന്നിവകാരണം തുടക്കം മുതലെ റിട്ടയര്‍മെന്റിനായി സമ്പാദിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം റിട്ടയര്‍മെന്റ് ലക്ഷ്യത്തിന് മുന്‍ഗണന നല്‍കി നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. അതിനായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ തുടക്കം മുതലേ നിക്ഷേപിക്കുന്നതുകൊണ്ട് രണ്ട് നേട്ടങ്ങളാണുള്ളത്. ഒന്ന്, ദീര്‍ഘകാലയളവിലെ നിക്ഷേപത്തിന് പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ കഴിയുമെന്നതാണ്. രണ്ട്, നിര്‍ദിഷ്ട ലക്ഷ്യത്തിനായി റിട്ടയര്‍ ഫണ്ട് കരുതിവെയ്ക്കാമെന്നതാണ്.

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് പ്രഖ്യാപിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ ഉണ്ട്. അല്ലെങ്കില്‍ വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെയാണ് നിക്ഷേപം കൈവശംവെയ്‌ക്കേണ്ടത്. ഏതാണ് നേരത്തെ അതായിരിക്കും ബാധകം.

ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികള്‍, റീറ്റ്‌സ്, ഇന്‍വിറ്റ്‌സ്, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപിച്ച് നിക്ഷേപകരുടെ റിട്ടയര്‍മെന്റ് ലക്ഷ്യത്തിന് അനുസൃതമായി മൂലധനനേട്ടവും വരുമാനവും നല്‍കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു.

റിട്ടയര്‍മെന്റിനു വേണ്ടിയുള്ള സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ അജിത് മേനോന്‍ പറഞ്ഞു: ‘വീട്, വിദ്യാഭ്യാസം, കാറ് എന്നിങ്ങനെയുള്ള ജീവിത ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും വായ്പ ഉപയോഗിച്ച് നിറവേറ്റാനാകും. എന്നാല്‍ വിരമിക്കലിന്റെ കാര്യത്തില്‍ ഇതൊരു പരിഹാരമല്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ റിട്ടയര്‍മെന്റിനായുള്ള കരുതലിന് പ്രധാന്യം നല്‍കണം. ലക്ഷ്യത്തിന് അനുസൃതമായുള്ള നിക്ഷേപം ആസൂത്രണം ചെയ്യുന്നതിന് സഹായിക്കാന്‍ വിശ്വസ്തനായ ഒരു സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടായിരിക്കുന്നത് ഉചിതമാണ്. റിട്ടര്‍മെന്റിനായുള്ള ഫണ്ടില്‍ നിക്ഷേപിക്കുന്നത് ലക്ഷ്യത്തിനായി കൂടുതല്‍ കാലം പ്രതിജ്ഞാബദ്ധമായി തുടരാനും ദീര്‍ഘകാല കോബൗണ്ടിങിന്റെ പ്രയോജനം നേടാനും സഹായിക്കും’.

 

ആഗോള എജന്‍സികളുടെ കണക്ക് പ്രകാരം കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ അതിവേഗം വളരുന്ന ജി 20 സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറും. ദീര്‍ഘകാല അടിസ്ഥാനത്തില്‍, കോര്‍പറേറ്റ് വരുമാനം ഒരു രാജ്യത്തിന്റെ നോമിനല്‍ ജിഡിപിയുടെ വളര്‍ച്ചയും ഓഹരി വിലകള്‍ വരുമാന വളര്‍ച്ചയും പിന്തുടരുന്നു. മികച്ച വളര്‍ച്ചയും ഉയര്‍ന്ന നിലവാരവുമുള്ള ലാര്‍ജ്, മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് തുടര്‍ച്ചയായി അവസരമുണ്ട്. ഇന്ത്യയുടെ വളര്‍ച്ചക്കൊപ്പം മുന്നേറാന്‍ അതിലൂടെ കഴിയും. ഇത്തരം കമ്പനികള്‍ക്ക് ദീര്‍ഘകാലത്തേയ്ക്ക് കാര്യക്ഷമമായ മികച്ച മൂലധന വളര്‍ച്ചയോടെ മുന്നോട്ടുപോകാനാകും. അങ്ങനെ ഉയര്‍ന്ന വളര്‍ച്ചയും മികച്ച നിലവാരവുമുള്ള ഓഹരികളുള്ള വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ വഴി റിട്ടയര്‍മെന്റ് സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കും-പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിലെ സിഐഒ ആയ വിനയ് പഹാരിയ പറഞ്ഞു.

SUCHITRA AYARE

Author

Leave a Reply

Your email address will not be published. Required fields are marked *