നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി

Spread the love

ലോകസഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളില്‍ നിന്നായി 148880 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചരണ

സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്സ്‌മെന്റ് സ്‌ക്വാഡുകളാണ്. കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും.

13 നിയോജകമണ്ഡലങ്ങളിലായി രണ്ടുവീതം ആകെ 26 ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പതിച്ച സാമഗ്രികളാണ് നീക്കിയത്. പൊതുസ്ഥലങ്ങളിലെ 726 ചുവരെഴുത്തുകള്‍, 11167 പോസ്റ്ററുകള്‍, 2894 ബാനര്‍, 33613 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മാത്രം പൊതുയിടങ്ങളില്‍ നിന്നും 52 ചുവരെഴുത്തുകള്‍, 16759 പോസ്റ്റര്‍, 183 ബാനറുകള്‍, 2334 മറ്റു പ്രചരണ വസ്തുക്കള്‍ ഉള്‍പ്പെടെ 19328 സാമഗ്രികള്‍ നീക്കം ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *