വോട്ടിങ് യന്ത്രങ്ങളുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ നടന്നു

Spread the love

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ വോട്ടെടുപ്പിന് ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട റാൻഡമൈസേഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയും ജില്ലാ കളക്ടറുമായ വി.വിഗ്‌നേശ്വരിയുടെ ചേംബറിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് ആപ്ലിക്കേഷനായ ഇ.വി.എം. മാനേജ്മെന്റ് സിസ്റ്റം മുഖേനയാണ് ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ റാൻഡമൈസേഷൻ നടന്നത്.ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയുടെ 20 ശതമാനവും വി.വി.പാറ്റ് മെഷീനുകളുടെ 30 ശതമാനവുമാണ് ആദ്യഘട്ടത്തിൽ റാൻഡമൈസ് ചെയ്തത്. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടിംഗ് മെഷീനുകളുടെ റാൻഡമൈസേഷൻ ആണ് നടന്നത്.കോട്ടയം തിരുവാതിൽക്കലുള്ള ഇ.വി.എം. വെയർഹൗസിലാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. റാൻഡമൈസേഷനിലൂടെ ഓരോ നിയമസഭാ നിയോജകമണ്ഡലത്തിലേയ്ക്കുമായി അനുവദിച്ച വോട്ടിംഗ് മെഷീനുകൾ ഏപ്രിൽ 8,9 തിയതികളിൽ രാഷ്ട്രീയപാർട്ടികളുടെ സാന്നിധ്യത്തിൽ അതത് നിയമസഭാ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റും. പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലും ചങ്ങനാശേരി നിയമസഭാ മണ്ഡലം മാവേലിക്കര നിയമസഭാ മണ്ഡലത്തിലും കാഞ്ഞരിപ്പള്ളി പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങൾ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലുമാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *