കൊച്ചി: നൂതന എ ഐ ഫീച്ചറുകളോട് കൂടിയ പുതിയ എൻവി എക്സ്360 14 ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് എച്ച് പി. 14 ഇഞ്ച് ഒ എൽ ഈ ഡി ടച്ച് ഡിസ്പ്ലേയോടെയാണ് വരുന്ന ലാപ്ടോപ്പുകൾ വെറും 1.4 കിലോഗ്രാം ഭാരമുള്ളതും പലരീതിയിൽ അനുയോജ്യമായി ക്രമീകരിക്കാൻ കഴിയുന്നതുമാണ്. ഐ മാക്സ്
സർട്ടിഫൈഡ് ഡിസ്പ്ലേയോടെ വരുന്ന എക്സ്360 14 ലാപ്ടോപ്പിൽ ഇന്റൽ® കോർ™ അൾട്രാ പ്രോസസ്സറുകൾ, 14.75 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ് ഒപ്പം 65% ബാറ്ററി ഒപ്റ്റിമൈസേഷനെ സഹായിക്കുന്ന ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റും (എൻ പി യു), മികച്ച വീഡിയോ അനുഭവം, എ ഐ അടിസ്ഥാന സവിശേഷതകൾ, മികച്ച വീഡിയോ കോളുകൾ എന്നിവ നൽകുന്ന വിൻഡോസ് സ്റ്റുഡിയോ ഇഫക്റ്റുകൾ, എ ഐ കൊണ്ടുള്ള മെച്ചപ്പെടുത്തിയ സ്വകാര്യത ഫീച്ചറുകൾ അടങ്ങിയ പ്രെസെൻസ് സെൻസിംഗ് എന്നിവയുണ്ട്.
പൂർണ്ണ അലുമിനിയം ഷാസിയിൽ വരുന്ന എൻവി എക്സ്360 14, അസിസ്റ്റഡ് സെർച്ച്, കണ്ടൻ്റ് ജനറേഷൻ പോലുള്ള വിവിധ ജനറേറ്റീവ് എ ഐ സവിശേഷതകൾക്കായി കീബോർഡിൽ മൈക്രോസോഫ്റ്റ് കോപൈലറ്റ് ബട്ടണുള്ള എച്ച് പിയുടെ ആദ്യത്തെ ലാപ്ടോപ്പാണ്. 55% വരെ റീസൈക്കിൾ ചെയ്ത ലോഹങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ എൻവി എക്സ്360 14 ലാപ്ടോപ്പുകൾ എച്ച്പി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെറ്റിയർ സിൽവർ, അറ്റ്മോസ്ഫെറിക് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ വരുന്ന എൻവി എക്സ്360 14 പ്രാരംഭ വിലയായ 99,999 രൂപയിൽ എച്ച്പി വേൾഡ് സ്റ്റോറുകളിലും എച്ച്പി ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്. ഒപ്പം, ഉപഭോക്താക്കൾക്ക് സൗജന്യ ക്രിയേറ്റേഴ്സ് സ്ലിംഗ് ബാഗും ലഭിക്കും.
Akshay