ആലപ്പുഴ : ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ആലപ്പുഴ മണ്ഡലത്തില്‍ 11 സ്ഥാനാര്‍ഥികളും മാവേലിക്കര മണ്ഡലത്തില്‍ 10 സ്ഥാനാര്‍ഥികളുമാണുള്ളത്. വരണാധികാരി ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ ആലപ്പുഴ മണ്ഡലത്തിലെ മൂന്നുപേരുടെ ഒഴികെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ സ്വീകരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ഡമ്മിയായി ആലപ്പുഴയില്‍ പത്രിക നല്‍കിയിരുന്ന ആര്‍.നാസര്‍ (സി.പി.ഐ.എം), ഗോപകുമാര്‍ (ബി.ജെ.പി.) എന്നിവരുടെ പത്രിക പരിഗണിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണിത്. മതിയായ രേഖകളില്ലാത്തതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ യു. അനൂപ്കൃഷ്ണന്റെ പത്രിക നിരസിച്ചു.
വരണാധികാരി എ.ഡി.എം. വിനോദ് രാജിന്റെ അധ്യക്ഷതയില്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ മാവേലിക്കര മണ്ഡലത്തില്‍ നാലുപേരുടെ ഒഴികെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ സ്വീകരിച്ചു. മാവേലിക്കരയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ഡമ്മിയായി പത്രിക നല്‍കിയിരുന്ന പ്രിജി ശശിധരന്‍ (സി.പി.ഐ.), രവി (ഐ.എന്‍.സി.) എന്നിവരുടെ പത്രിക പരിഗണിച്ചില്ല. പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണിത്. മതിയായ രേഖകളില്ലാത്തതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ വി.എസ്. ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമാന്‍, എ. സുഗതന്‍ എന്നിവരുടെ പത്രിക നിരസിച്ചു.
സ്ഥാനാര്‍ഥികള്‍ ഫോം നം. 04 പരിശോധിക്കണം
ഈ മാസം എട്ടിന് വൈകീട്ട് മൂന്ന് വരെ പത്രികകള്‍ പിന്‍വലിക്കാം. അതിനു ശേഷം മത്സര രംഗത്തുള്ളവരുടെ അന്തിമ പട്ടിക തയ്യാറാകും. അന്നേ ദിവസം തന്നെ ചിഹ്നങ്ങള്‍ അനുവദിക്കും. സാധുവായ സ്ഥാനാര്‍ഥി പട്ടിക ഫോം നം. 04 രണ്ടു മണ്ഡലങ്ങളുടെയും വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ തങ്ങളുടെ പേര്, ഫോട്ടോ മറ്റ് വിവരങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് ആക്ഷേപമുണ്ടെങ്കില്‍ രേഖാമൂലം അതത് വരണാധികാരിയെ അറിയിക്കേണ്ടതാണെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
സാധുവായ സ്ഥാനാര്‍ഥി പട്ടിക
ആലപ്പുഴ മണ്ഡലം
1. വി.എ ഷാജഹാന്‍- സ്വതന്ത്ര സ്ഥാനാര്‍ഥി
2. പി. ജയകൃഷ്ണന്‍- സ്വതന്ത്ര സ്ഥാനാര്‍ഥി
3. രാജീവന്‍- ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി
4. കെ.കെ.ശോഭന(ശോഭ സുരേന്ദ്രന്‍)- ബി.ജെ.പി
5. അര്‍ജുനന്‍- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്)
6. ജ്യോതി എബ്രഹാം- സ്വതന്ത്ര സ്ഥാനാര്‍ഥി
7. കെ.എം. ഷാജഹാന്‍- സ്വതന്ത്ര സ്ഥാനാര്‍ഥി
8. കെ.സി. വേണുഗോപാല്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
9. എ.എം. ആരിഫ്- സി.പി.ഐ.എം
10. സതീഷ് ഷേണായി- സ്വതന്ത്ര സ്ഥാനാര്‍ഥി
11. കെ. മുരളീധരന്‍- ബഹുജന്‍ സമാജ് പാര്‍ട്ടി
മാവേലിക്കര മണ്ഡലം
1. മാന്തറ വേലായുധന്‍- സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്
2. ബിമല്‍ജി- സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്)
3. ഡി. സുരേഷ് – അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
4. സി.എ. അരുണ്‍കുമാര്‍- സി.പി.ഐ.
5. ബൈജു രാജന്‍(ബൈജു കലാശാല)- ഭാരത് ധര്‍മ്മ ജനസേന
6. കൊടിക്കുന്നില്‍ സുരേഷ്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
7. സന്തോഷ് കുമാര്‍- ബഹുജന്‍ സമാജ് പാര്‍ട്ടി
8. പി.ടി. രതീഷ്- സ്വതന്ത്ര സ്ഥാനാര്‍ഥി
9. സുരേഷ് കുമാര്‍- സ്വതന്ത്ര സ്ഥാനാര്‍ഥി
10. സി. മോനിച്ചന്‍- സ്വതന്ത്ര സ്ഥാനാര്‍ഥി