ആലപ്പുഴ: ‘മാളോരേ…. മാളോരേ ഏപ്രില്‍ 26-ന് എല്ലാവരും വോട്ട് ചെയ്യാനെത്തണേ.. വോട്ടവകാശം പാഴാക്കരുതേ’ വോട്ടു ചെയ്യുന്നതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ അവതരിപ്പിച്ച നാടകാന്തം വോട്ട് എന്ന കാക്കാരിശ്ശി നാടകത്തില്‍ ചുറ്റുംകൂടി നിന്നവരോട് കാക്കാനും കാക്കാത്തിയും വിളിച്ചുപറഞ്ഞു. പിന്നെ ആടിയും പാടിയും അവര്‍ വോട്ടുകഥ പറഞ്ഞു. നാടകം ചിത്രകാരിയും ഗായികയുമായ സ്വീപ്പ് ഐക്കണ്‍ എസ്. കണ്മണി ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സ്വീപ്പ് നോഡല്‍ ഓഫീസര്‍ ഫിലിപ്പ്ജോസഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി.എസ്. രാധേഷ്, സീനിയര്‍ സൂപ്രണ്ട് എസ്.അന്‍വര്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍മാരയ ജി.പി. ശ്രീജിത്, പി. പൊന്‍സിനി മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്യാട്, കഞ്ഞിക്കുഴി, പട്ടണക്കാട്, തൈക്കാട്ടുശ്ശേരി ബ്ലോക്കുകളില്‍ കാക്കാരശ്ശിനാടകം നാടകം അരങ്ങേറി. മനോജ് ആര്‍. ചന്ദ്രനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഹാസ്യവും സംഗീതവും നൃത്തവും ഇടകലര്‍ത്തിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. 15 മിനിറ്റുള്ള നാടകം എം.ജി. രാഗിണിയും കെ.എസ്. സുധീഷുമാണ് അവതരിപ്പിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തുന്ന വോട്ടുവണ്ടിയ്‌ക്കൊപ്പമാണ് നാടക സംഘം പര്യടനം നടത്തുക. വോട്ടര്‍ ബോധവത്കരണം, വോട്ടിങ് യന്ത്രത്തിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തല്‍, സെല്‍ഫി പോയിന്റ് എന്നിവ വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്