കെപിസിസിക്കെതിരേ ഇലക്ഷന് കമ്മീഷന് പരാതി നല്കിയ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കെപിസിസി ഇലക്ഷന് വിഭാഗം കണ്‍വീനര്‍ എംകെ റഹ്മാന് കമ്മീഷന് പരാതി നല്കി. രാജീവ് ചന്ദ്രശേഖര്‍ പരാതി നല്‍കിയത് കേന്ദ്രമന്ത്രിയുടെ ലെറ്റര്ഹെഡ്ഡിലാണ്. അദ്ദേഹം താന്‍ കേന്ദ്രമന്ത്രിയാണെന്ന് അതില്‍ പറയുന്നു. തന്റെ ഭരണപരമായ പദവി തെരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കാന്‍ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരേ നടപടി വേണമെന്നും കെപിസിസിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ഇലക്ഷന് കമ്മീഷനു നല്കിയ പരാതിയിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.