ഭണഘടനാ വ്യവസ്ഥ ലംഘിച്ചുണ്ടാക്കിയ നിയമങ്ങളെല്ലാം റദ്ദാക്കും : വി.ഡി സതീശന്‍

Spread the love

തിരുവനന്തപുരം: ഭണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അതുകൊണ്ട് തന്നെ പൗരത്വനിയമം റദ്ദാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കോണ്‍?ഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചരണ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച പ്രകടന പത്രിക ജനകീയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പേജ് എട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് സംശയമുണ്ടെങ്കില്‍ അത് വായിച്ചു നോക്കണം. ഭാഷാന്യൂനപക്ഷങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തെക്കുറിച്ച് അതില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രകടനപത്രിക ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതും സുസ്ഥിര വികസനത്തിനും ക്ഷേമത്തിനുമുള്ള വഴികാട്ടിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. ഭരണത്തിലെത്തുമ്പോള്‍ പ്രകടന പത്രികയെക്കുറിച്ച് മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള നാട്ടില്‍, സാമ്പത്തിക, സാമൂഹിക, വ്യവസായ, ശാസ്ത്ര സാങ്കേതിക മേഖലകളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതാണിത്. സ്ത്രീകള്‍, തൊഴിലാളികള്‍, യുവാക്കള്‍, അവഗണിക്കപ്പെട്ടവര്‍, നീതി നിഷേധിക്കപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെയെല്ലാം പരിഗണിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് രാജ്യമൊട്ടാകെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതിയുടെയും പിന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു പ്ലാനിങും ഇല്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാര്‍. എറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളെയും ജനങ്ങളെയും അവര്‍ പരിഗണിക്കുന്നില്ല. സാമൂഹിക അസന്തുലിതാവസ്ഥ അവരുടെ പരിഗണനാ വിഷയമേയല്ല. പ്രോജക്ടുകള്‍ക്കു പിന്നില്‍ കമ്മീഷനാണ് ലക്ഷ്യമെന്ന് സതീശന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *